Coolie Trailer: വിക്രവും ലിയോയും തലൈവര്‍ക്ക് മുന്നില്‍ വീഴുമോ? ഞെട്ടിക്കാന്‍ ലോകി വരുന്നു 'കൂലി'യുമായി

രജ്‌നിയുടെ സ്വാഗും സ്‌ക്രീന്‍ പ്രസന്‍സും തന്നെയാണ് ട്രെയ്‌ലറിന്റെ ശ്രദ്ധാകേന്ദ്രം

Rajnikanth, Coolie Trailer, Rajni Coolie, Coolie Review, കൂലി, രജ്‌നികാന്ത്, കൂലി ട്രെയ്‌ലര്‍, സൗബിന്‍ ഷാഹിര്‍
രേണുക വേണു| Last Modified ഞായര്‍, 3 ഓഗസ്റ്റ് 2025 (09:29 IST)
Coolie Trailer

Coolie Trailer: സിനിമ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി 'കൂലി' ട്രെയ്‌ലര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജ്‌നികാന്ത് ചിത്രത്തിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിനു 14 മണിക്കൂര്‍ കൊണ്ട് യുട്യൂബില്‍ 11 കോടിക്ക് മുകളില്‍ കാഴ്ചക്കാരായി.

രജ്‌നിയുടെ സ്വാഗും സ്‌ക്രീന്‍ പ്രസന്‍സും തന്നെയാണ് ട്രെയ്‌ലറിന്റെ ശ്രദ്ധാകേന്ദ്രം. ആമിര്‍ ഖാനെയും ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. ലോകേഷിന്റെ എല്‍സിയു ശ്രണിയിലേക്ക് 'കൂലി'യും എത്തുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


വിക്രം, ലിയോ എന്നീ ചിത്രങ്ങളുടെ മുകളിലേക്ക് കൂലി പോകുമെന്ന് രജ്‌നി ആരാധകര്‍ പ്രതീക്ഷിക്കുന്നു. മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിര്‍ വളരെ ശ്രദ്ധേയമായ വേഷത്തില്‍ 'കൂലി'യില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷമാണ് സൗബിന്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീതം. നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസന്‍, പൂജ ഹെഗ്‌ഡെ എന്നിവരും കൂലിയില്‍ അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :