എനിക്കും മോശം അനുഭവമുണ്ടായി, രക്ഷിക്കാന്‍ ശ്രമിച്ച ജോണ്‍ എബ്രാഹമിന്റെ പുറം ആള്‍ക്കൂട്ടം മാന്തി കീറി, ദുരനുഭവം വിവരിച്ച് ചിത്രാംഗദ

Chithrangada singh, John Abraham, Bad Experience, Nidhi Agarwal,ചിത്രാംഗദ സിംഗ്, ജോൺ അബ്രഹാം, ദുരനുഭവം, നിധി അഗർവാൾ
അഭിറാം മനോഹർ| Last Modified ഞായര്‍, 11 ജനുവരി 2026 (16:15 IST)
പൊതുപരിപാടികളില്‍ സിനിമാ താരികള്‍ക്കെതിരെ ആവര്‍ത്തിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സെലിബ്രിറ്റി സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. നിധി അഗര്‍വാള്‍, സമന്ത റൂത്ത് പ്രഭു തുടങ്ങിയ താരങ്ങള്‍ക്ക് അടുത്തിടെ
ഹൈദരാബാദില്‍ നിയന്ത്രണമില്ലാത്ത ജനക്കൂട്ടത്തില്‍ നിന്നും ദുരനുഭവമുണ്ടായിരുന്നു.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ്. നടി ചിത്രാങ്കദ സിങ്. ദില്ലിയിലെ ഒരു കോളേജില്‍ 'ഐ, മീ ആന്‍ഡ് മൈന്‍' എന്ന ചിത്രത്തിന്റെ പ്രമോഷനായി എത്തിയപ്പോള്‍ ആള്‍ക്കൂട്ട അതിക്രമം നേരിടേണ്ടി വന്നതായാണ് താരം പറയുന്നത്. അന്ന് സ്റ്റേജില്‍ നിന്നും പുറത്ത് വരുന്നതിനിടെ നിയന്ത്രണം വിട്ട ആള്‍ക്കൂട്ടം തന്നെ വളഞ്ഞെന്നും ജോണ്‍ എബ്രഹാം ഇടപ്പെട്ടാണ് ശാരീരികമായ കടന്നുകയറ്റം തടഞ്ഞതെന്നും ചിത്രാംഗദ പറയുന്നു.

എന്നെ സംരക്ഷിച്ച് കാറില്‍ സുരക്ഷിതമായി എത്തിച്ചത് ജോണ്‍ എബ്രഹാമാണ്. കാറില്‍ കയറിയതും ജോണ്‍ ഷര്‍ട്ടഴിച്ചു. ആളുകള്‍ അദ്ദേഹത്തിന്റെ പുറം മാന്തി പൊളിച്ചിരുന്നു. അന്ന് അദ്ദേഹം അവിടെയുണ്ടായിരുന്നതിനാല്‍ മാത്രം സുരക്ഷിതയായി തിരിച്ചെത്തി. ജോണിന്റെ അവസ്ഥ കണ്ട് ഞാന്‍ ശെരിക്കും ഞെട്ടി. എന്നെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് അങ്ങനെ സംഭവിച്ചത്. നിധിയുടെ സംഭവം ഞാന്‍ കണ്ടിരുന്നു.പേടിപ്പെടുത്തുന്നതായിരുന്നു സംഭവം. സെലിബ്രിറ്റികളെ സുരക്ഷിതമായി കൊണ്ടുപോകേണ്ടത് ഏജന്‍സികളുടെ ഉത്തരവാദിത്തമാണ്. ഭയാനകമാണ് ചിത്രാംഗദ പറയുന്നു.

ഹൈദരാബാദിലെ ലുലു മാളില്‍ 'രാജാ സാബ്' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു നിധി അഗര്‍വാളിന് ആരാധകരില്‍ നിന്നും മോശം അനുഭവമുണ്ടായത്. ആളുകള്‍ സെല്‍ഫി എടുക്കാനും തൊടാനും ശ്രമിച്ചതായിരുന്നു പ്രശ്‌നം സൃഷ്ടിച്ചത്.സംഭവത്തിന്റെ വീഡിയോകള്‍ വൈറലായതോടെ, മാള്‍ മാനേജ്‌മെന്റിനും ഇവന്റ് സംഘാടകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ
സമന്ത റൂത്ത് പ്രഭുവിനും സമാനമായ ദുരനുഭവം ഉണ്ടായിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത് നടികളുടെ ജോലിയല്ലെന്നും അടിസ്ഥാന പൗരബോധം പോലുമില്ലാത്ത ആളുകളാണ് ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ചിന്മയി ശ്രീപദ സംഭവത്തില്‍ പ്രതികരിച്ചിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :