1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Chaaver SonyLIV Streaming Now

ഡിഗ്രേഡിങ്ങിനെ അതിജീവിച്ച 'ചാവേര്‍' ഒടിടി റിലീസായി,സോണി ലിവില്‍ ഇനി കാണാം

ചാവേര്‍
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ചാവേര്‍. സിനിമയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തുന്നത്. ശക്തമായ ഡിഗ്രേഡിങ്ങിനെ അതിജീവിച്ച് തീയറ്ററുകളില്‍ പിടിച്ചുനിന്ന സിനിമ കൂടിയാണിത്. ഇപ്പോള്‍ ഒടിടി റിലീസ് ആയിരിക്കുകയാണ് ചാവേര്‍.സോണി ലിവിലൂടെ പ്രേക്ഷകര്‍ക്ക് സിനിമ കാണാനാകും.
 
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും മനോജ് കെയുവും സംഗീതയും സജിന്‍ ഗോപുവും അനുരൂപും ദീപക് പറമ്പോലുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കുന്നു. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്.
 കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
400 കോടി കളക്ഷന്‍ കടന്ന് 'ടൈഗര്‍ 3', നേട്ടം പതിനൊന്ന് ദിവസങ്ങള്‍ കൊണ്ട്