മലയാളികൾ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. സംവിധായകൻ സച്ചിയുടെ അവസാനത്തെ സിനിമയും. സിനിമ ദേശീയ അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ അത് കാണാൻ സച്ചി ഉണ്ടായിരുന്നില്ല.സംവിധായകൻ്റെ ഓർമ്മകളിലാണ് സിനിമാലോകം.
മലയാളത്തിനു പറഞ്ഞുകൊടുക്കാന്‍ ഒരുപാട് കഥകളും തിരക്കഥയും ബാക്കി വെച്ചാണ് സച്ചിയുടെ മടക്കം. നാലാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകളിലാണ് സുഹൃത്തും നടനുമായ സുരേഷ് കൃഷ്ണ. സച്ചിയുടെ മരണം സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം ഒരിക്കലും വിശ്വസിക്കാനാവാത്ത ദുരന്തമാണ്.
13 വർഷമായി സിനിമയിൽ സജീവമായ സച്ചി പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യാനിരിക്കെയാണ് വിടവാങ്ങിയത്. സേതുവുമായി ചേർന്ന് ചോക്ലേറ്റ് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് അദ്ദേഹം സിനിമയിലെത്തിയത്.തുടർന്ന് റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ്, ഡബിൾസ് തുടങ്ങിയ ചിത്രങ്ങൾക്കും ഇരുവരും ചേർന്ന് എഴുതി. അനാർക്കലി ആണ് സച്ചിൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. രാമലീല, ഷെർലെക് ടോംസ്, ചേട്ടായിസ് എന്നീ സിനിമകൾക്ക് സച്ചിയുടെതാണ് രചന.