വെള്ളക്കടുവ സ്വർണക്കടുവ ആയതെങ്ങനെ?

ബിജുമേനോനെ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് മാറ്റി. വെള്ളക്കടുവ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ പുതിയ പേര് സ്വർണക്കടുവ എന്നാണ്. ദിലീപ് നായകനായി വെള്ളിത്തിരയില്‍ എത്തിയ മായാമോഹിനി, ശൃംഖാരവേലന്‍ എന്നിവയാണ് ജോസ്

aparna shaji| Last Modified വ്യാഴം, 2 ജൂണ്‍ 2016 (10:39 IST)
ബിജുമേനോനെ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് മാറ്റി. വെള്ളക്കടുവ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ പുതിയ പേര് എന്നാണ്. ദിലീപ് നായകനായി വെള്ളിത്തിരയില്‍ എത്തിയ മായാമോഹിനി, ശൃംഖാരവേലന്‍ എന്നിവയാണ് ജോസ് തോമസിന്റെ ആദ്യ രണ്ടു ചിത്രങ്ങള്‍.

ജോസ് തോമസ് ബിജുമേനോനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് സ്വർണക്കടുവ. ബിജു മേനോന്‍ തന്നെയാകും ചിത്രത്തിന്‍റെ നിര്‍മ്മാണവും. ജ്വല്ലറി ഉടമയായ ലോലപ്പന്‍ എന്ന കഥാപാത്രത്തിന്റെ ഡ്രൈവറായാണ് ബിജു മേനോന്‍ ചിത്രത്തില്‍ വേഷമിടുന്നത്. ലോലപ്പന്റെ വേഷം ചെയ്യുന്നത് ഇന്നസെന്റ് ആണ്.

കോമഡിയും ത്രില്ലറും ഒന്നിച്ചു ചേര്‍ത്തു ഒരുക്കുന്ന സിനിമയാകും സ്വർണക്കടുവ. സുധീർ കരമന, പൂജിത തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :