ലഹരിപാർട്ടിയിൽ കുടുങ്ങി തെലുഗ് സിനിമ-രാഷ്ട്രീയ ലോകം, പിടിയിലായവറിൽ ബിഗ് ബോസ് ജേതാവും തെലുങ്ക് നടിയും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (17:10 IST)
ഹൈദരാബാദിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരിപാർട്ടിക്കിടെ പിടിയിലായവരിൽ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അനന്തരവൾ ഉൾപ്പടെ പ്രമുഖർ. ചിരഞ്ജീവിയുടെ അനന്തരവളും നടൻ നാഗ ബാബുവിന്റെ മകളും തെലുങ്ക് നടിയുമായ ഗായകനും ബിഗ്‌ബോസ് 3 ജേതാവുമായ രാഹിൽ സിപ്ലിഗഞ്ജ് തുടങ്ങിയവർ ഉൾപ്പെടുന്നു.

ആന്ധ്രയിലെ സീനിയർ ഐപിഎൽ ഉദ്യോഗസ്ഥന്റെ മകളും തെലുഗുദേശം എംപിയുടെ മകനും ഉൾപ്പടെ 142 പേരെയാണ് ലഹരിപ്പാർട്ടിക്കിടെ ഹൈദരാബാദ് പോലീസ് പിടികൂടിയത്. റാഡിസൺ ഹോട്ടലിൽ ഞായറാഴ്‌ച പുലർച്ചെ 3 മണിക്കായിരുന്നു പരിശോധന. റെയ്‌ഡിൽ കൊക്കെയ്‌ൻ,ഹാഷിഷ്,കഞ്ചാവ് തുടങ്ങി നിരവധി നിരോധിത ലഹരിവസ്‌തുക്കളും കണ്ടെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :