ഫോട്ടോ എടുക്കാൻ വരുമ്പോൾ ചിലർ തോളിൽ കയ്യിടാൻ വരും, ക്രൗഡിന് മുന്നിലാണെങ്കിലും പ്രതികരിക്കണമെന്ന് അനുശ്രീ

അഭിറാം മനോഹർ| Last Modified വെള്ളി, 20 ജനുവരി 2023 (19:43 IST)
അപർണ ബാലമുരളിയ്ക്ക് എറണാകുളം ലോ കോളേജിൽ നിന്നും നേരിട്ട ദുരനുഭവത്തിൽ പ്രതികരണവുമായി നടി അനുശ്രീ. ഫോട്ടോ എടുക്കാനും മറ്റും വരുമ്പോൾ ചിലർ തോളിൽ കൈയിടാനും ഷേക്ക് ഹാൻഡ് നൽകാനുമെല്ലാം ശ്രമിക്കാറുണ്ടെന്നും അസ്വസ്ഥതയുണ്ടാക്കുന്ന പെരുമാറ്റങ്ങൾ കണ്ടാൽ പ്രതികരിക്കാറുണ്ടെന്നും അനുശ്രീ പറഞ്ഞു.

അപർണയുടെ സംഭവം തെന്നെയെടുക്കാം. ആ പെരുമാറ്റത്തിന് ശേഷം അപർണയുടെ മുഖം മാറുന്നതും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതും കാണാം. നിങ്ങൾ ഒരു വലിയ ക്രൗഡിന് മുന്നിലാണെങ്കിലും അത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കണമെന്ന് തന്നെയാണ് അഭിപ്രായം. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അനുശ്രീ പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :