അനുബന്ധ വാര്‍ത്തകള്‍
- രാജിവെച്ച എന്നെ എങ്ങനെ പുറത്താക്കാനാണ്, ദുൽഖറിനെയും നിരോധിച്ചതായി പറയുന്നു: ആ കാലമൊക്കെ കഴിഞ്ഞു
- ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും തിയറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം
- മോഹന്‍ലാല്‍-ആഷിഖ് അബു ചിത്രത്തെ കുറിച്ച് ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍
- 'ബറോസ്' ചിത്രീകരണം എപ്പോ തീരും ? ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരം !
- മോഹന്‍ലാലിന്റെ പുതിയ സിനിമകള്‍ എപ്പോള്‍ പ്രഖ്യാപിക്കും ? മറുപടി നല്കി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍
42 കിലോമീറ്റര്‍ 6 മണിക്കൂര്‍ 27 മിനിറ്റ് കൊണ്ട് ഓടിയെത്തി, ഭാര്യയെ അഭിനന്ദിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍
ചലച്ചിത്രനിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യയാണ് ശാന്തി ആന്റണി. ഈവര്‍ഷത്തെ ലോസ് ഏഞ്ചല്‍സ് മാരത്തോണില്‍ ശാന്തി പങ്കെടുക്കുകയുണ്ടായി. അവര്‍ 42 കിലോമീറ്റര്‍ ദൂരം ഓടിയെത്തിയത് 6 മണിക്കൂര്‍ 27 മിനിറ്റ് കൊണ്ട്.11,525 പേരാണ് മാരത്തണ്‍ ഓട്ടം പൂര്‍ത്തിയാക്കി. അക്കൂട്ടത്തില്‍ 9005ാം സ്ഥാനത്താണ് ശാന്തി ഫിനിഷ് ചെയ്തത്.
ലോസ് ഏഞ്ചല്സിലുളള മകള്‍ അനിഷയുടെ ഭര്‍ത്താവിന്റെ സഹോദരന് നീല്‍ വിന്‍സന്റിനെയും കുടുംബത്തെയും കാണാനായി എത്തിയതായിരുന്നു ശാന്തി ആന്റണി. മാരത്തോണിനെ കുറിച്ച് അറിഞ്ഞപ്പോള്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനുവേണ്ടി ഓടി പരിശീലിച്ചു.കുടുംബ സുഹൃത്തായ ജിജോ കോശിയും ശാന്തിക്കൊപ്പം ഉണ്ടായിരുന്നു.