നമ്മളൊക്കെ അടിച്ചു ഷെയ്പ്പ് മാറ്റുമെന്ന് വെറുതെ പറയാറുള്ളു, അവനത് ചെയ്ണോനാ.. ഇടിക്കൂട്ടിൽ പെപ്പെ, ദാവീദ് ടീസർ പുറത്ത്

Daveed Teaser
അഭിറാം മനോഹർ| Last Modified ബുധന്‍, 22 ജനുവരി 2025 (19:05 IST)
Daveed Teaser
നാടന്‍ ഇടിപടങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ കയ്യടി ആവോളം നേടിയ നായകനാണ് ആന്റണി വര്‍ഗീസ് എന്ന പെപ്പെ. പെപ്പെയുണ്ടോ പടത്തില്‍ ഇടിയുണ്ടാകുമെന്നാണ് ആരാധകരുടെ കണക്കൂട്ടല്‍. അതിനാല്‍ തന്നെ ആന്റണി പെപ്പെ ബോക്‌സിംഗ് താരമായെത്തുന്ന പുതിയ സിനിമയായ ദാവീദിന്റെ മുകളില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ഇപ്പോഴിതാ സിനിമയുടെ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.


സിനിമയ്ക്ക് വേണ്ടി വര്‍ക്കൗട്ട് ചെയ്ത് തടി കുറച്ച പെപ്പെയെയാണ് സിനിമയില്‍ കാണാനാകുന്നത്. ബോക്‌സിംഗിലെ കരുത്തനായ പ്രതിയോഗിയെ വീഴ്ത്തുന്ന ബൈബിളിലെ ദാവീദെന്നാണ് ടീസറില്‍ ആന്റണി പെപ്പെയെ വിശേഷിപ്പിക്കുന്നത്. ആഷിക് അബു എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ പെപ്പെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വിഷ്ണുവാണ് സിനിമയുടെ സംവിധാനം. ഫെബ്രുവരിയിലാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :