കെ ആര്‍ അനൂപ്|
Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2023 (10:01 IST)
അമല പോള്‍ ഇന്നലെ 32-ാം പിറന്നാള്‍ ആഘോഷിച്ചു.നടിയുടെ ജന്മദിനാഘോഷം ഒരു പ്രൊപ്പോസല്‍ സീനായി മാറി.കാമുകന്‍ ജഗത് ദേശായിക്കൊപ്പമുള്ള വിവാഹം ഉടന്‍ ഉണ്ടാകും.
അമല പോളിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ നടിയുടെ പ്രതിശ്രുത വരന്‍ ജഗത് ദേശായി ആരാണെന്ന ചോദ്യം ഉയരുന്നു.അമല പോളിന്റെ കാമുകന്‍ ജഗത് ദേശായി, ഗുജറാത്ത് സ്വദേശിയാണ്.വരന് സിനിമയുമായി യാതൊരു ബന്ധവുമില്ല.
ജഗത് ദേശായി ഒരു ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി പ്രൊഫഷണലാണെന്നാണ് റിപ്പോര്‍ട്ട്. നോര്‍ത്ത് ഗോവയില്‍ സ്ഥിതി ചെയ്യുന്ന ഒരു ആഡംബര ഹോംസ്റ്റേ പ്രോപ്പര്‍ട്ടിയില്‍ സെയില്‍സ് മേധാവിയായി അദ്ദേഹം വര്‍ക്ക് ചെയ്യുകയാണ്.
അമല പോളിന്റെ കാമുകന്‍ ഗുജറാത്ത് സ്വദേശിയാണെങ്കിലും ഇപ്പോള്‍ ഗോവയിലാണ് താമസം. ജഗത് തന്റെ കരിയറിനായി വടക്കന്‍ ഗോവയിലേക്ക് താമസം മാറി. ഫിറ്റ്നസിന് ഏറെ ശ്രദ്ധ കൊടുക്കുന്ന ആളാണ്. യാത്രകളെ പ്രണയിക്കുന്ന ജഗതിനെ വേഗത്തില്‍ അമലയ്ക്ക് ഇഷ്ടമായി.
അമല പോള്‍ ഒരു മൃഗസ്‌നേഹിയാണ്, വളര്‍ത്തുനായകളോട് പ്രതേക ഇഷ്ടമാണ് ജഗതിന്.
ജഗത് ദേശായി നടിയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'ജിപ്‌സി ക്യൂന്‍ യെസ് പറഞ്ഞു'എന്നാണ് ജഗത് വീഡിയോയ്ക്ക് താഴെ എഴുതിയിരിക്കുന്നത്. വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗോടെ ജഗത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജഗത്തിന്റെ പ്രൊപ്പോസല്‍ അമല സ്വീകരിക്കുന്നതും അദ്ദേഹത്തിന് സ്‌നേഹ ചുംബനം നല്‍കുന്നതും വീഡിയോയില്‍ കാണാനാകുന്നു. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
2014 ല്‍ തമിഴ് സംവിധായകന്‍ എ.എല്‍ വിജയി അമല വിവാഹം ചെയ്തിരുന്നു. പിന്നീട് വിവാഹമോചിതയായി.