എന്റെ വാക്കുകള്‍ കുറിച്ചുവച്ചോ, ഫഫ ശരിക്കും തകര്‍ത്തിട്ടുണ്ട്: അല്ലു അര്‍ജുന്‍

ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. ഭന്‍വാര്‍ സിങ് ഷെഖാവത്ത് എന്ന പൊലീസ് വേഷത്തിലാണ് ഫഹദ് പുഷ്പയില്‍ അഭിനയിക്കുന്നത്

Fahadh Faasil and Allu Arjun
രേണുക വേണു| Last Modified വ്യാഴം, 28 നവം‌ബര്‍ 2024 (16:33 IST)
Fahadh Faasil and Allu Arjun

പുഷ്പ 2 വിലെ ഫഹദ് ഫാസിലിന്റെ പ്രകടനം ഗംഭീരമെന്ന് അല്ലു അര്‍ജുന്‍. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോള്‍ ആണ് അല്ലു അര്‍ജുന്‍ ഫഹദിന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ചത്. പ്രൊമോഷന്‍ പരിപാടിയില്‍ തനിക്കൊപ്പം ഫഹദും ഉണ്ടായിരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും അല്ലു പറഞ്ഞു.

' പുഷ്പയിലാണ് എന്റെ കരിയറില്‍ ആദ്യമായി വലിയൊരു മലയാള നടനൊപ്പം ഞാന്‍ അഭിനയിക്കുന്നത്. നിങ്ങളുടെ സ്വന്തം ഫഫാ..! അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോകുന്നു. ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നെങ്കില്‍ അത് വലിയ സംഭവമാകുമായിരുന്നു,' അല്ലു അര്‍ജുന്‍ പറഞ്ഞു.

' ഫഫാ പുഷ്പ 2 വില്‍ ശരിക്കും തകര്‍ത്തിട്ടുണ്ട്. തീര്‍ച്ചയായും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെടും. എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ..അദ്ദേഹം തീര്‍ച്ചയായും എല്ലാ മലയാളികള്‍ക്കും അഭിമാനമാകും,' ഫഹദ് കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. ഭന്‍വാര്‍ സിങ് ഷെഖാവത്ത് എന്ന പൊലീസ് വേഷത്തിലാണ് ഫഹദ് പുഷ്പയില്‍ അഭിനയിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗത്തും ഫഹദ് മികച്ച പ്രകടനം നടത്തിയിരുന്നു. അല്ലു അര്‍ജുന്റെ വില്ലനായാണ് ഫഹദ് എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :