നീലകണ്ഠനുമായി വീണ്ടും രഞ്ജിത്, ഇത്തവണ മോഹന്‍ലാല്‍ അല്ല!

മോഹന്‍ലാല്‍, രഞ്ജിത്, അനൂപ് മേനോന്‍, കിംഗ് ഫിഷ്, ലാല്‍ ജോസ്, Mohanlal, Renjith, Anoop Menon, King Fish, Lal Jose
Last Modified ബുധന്‍, 16 ജനുവരി 2019 (19:46 IST)
മംഗലശ്ശേരി നീലകണ്ഠന്‍ എന്ന പേരിന് മലയാള സിനിമയില്‍ ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ല. മോഹന്‍ലാല്‍ എന്ന നടന്‍റെ കരിയറില്‍ ആ കഥാപാത്രം സൃഷ്ടിച്ച മാറ്റങ്ങള്‍ക്ക് മലയാളം ഇന്‍ഡസ്ട്രി തന്നെ സാക്ഷിയാണ്.

ഇപ്പോഴിതാ നീലകണ്ഠനുമായി രഞ്ജിത് വീണ്ടും വരികയാണ്. എന്നാല്‍ മോഹന്‍ലാല്‍ അല്ല ഇത്തവണത്തെ നീലകണ്ഠന്‍. അത് രഞ്ജിത് തന്നെയാണ്!.

എന്താണ് പറഞ്ഞുവരുന്നത് എന്ന് ഊഹം കിട്ടുന്നുണ്ടോ? അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിംഗ് ഫിഷ്’ എന്ന ചിത്രത്തില്‍ നീലകണ്ഠവര്‍മ എന്ന കഥാപാത്രത്തെ രഞ്ജിത് അവതരിപ്പിക്കുന്നു. ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ഭാസ്കര വര്‍മ എന്ന കഥാപാത്രത്തിന്‍റെ അങ്കിളായാണ് രഞ്ജിത് എത്തുന്നത്.

ഒരു രാജകുടുംബത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്‍റിക് കോമഡി ചിത്രമാണ് കിംഗ് ഫിഷ്.
ഭാസ്കര വര്‍മ എന്ന നെയ്‌മീന്‍ ഭാസിയുടെ പ്രണയബന്ധത്തിന്‍റെ കഥയാണ് കിംഗ് ഫിഷ്. വിമാനം, പ്രേതം 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച ദുര്‍ഗ കൃഷ്ണയാണ് നായിക.

നിരഞ്ജന അനൂപ്, ലാല്‍ ജോസ് തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്. രതീഷ് വേഗയാണ് സംഗീതം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :