അനുബന്ധ വാര്‍ത്തകള്‍
- നിനക്കൊപ്പമുണ്ട്, നസ്രിയ.. വീ ലവ് യൂ ബേബി ഗേൾ: സുഹൃത്തിന് പിന്തുണയുമായി സിനിമാലോകത്തെ കൂട്ടുകാർ
- ഡിവോഴ്സായെന്ന് മാത്രം പറയല്ലേ! ഇമോഷണല്‍ പോസ്റ്റിട്ട നസ്രിയയോട് സോഷ്യല്‍ മീഡിയ
- നസ്രിയയ്ക്ക് എന്തുപറ്റി? വൈകാരികമായി നല്ല അവസ്ഥയിലായിരുന്നില്ല, തിരിച്ചുവരവിന്റെ പാതയിലെന്ന് നടി
- 'മുസ്ലിം പശ്ചാത്തലമായതിനാൽ കുടുംബത്തിൽ എതിർപ്പുണ്ടായിരുന്നു'; നസ്രിയ
- 'കല്യാണം കഴിഞ്ഞു, എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല': ഉമ്മയുടെ അടുത്ത് നിന്നും പിച്ച് കിട്ടാറുണ്ടെന്ന് നസ്രിയ
'ആ സീനിൽ അറിയാതെ ഉമ്മ വെച്ചു, നസ്രിയയോട് സോറി പറഞ്ഞു': നസ്രിയയുടെ മറുപടി ഇങ്ങനെ, ആടുകളം നരേൻ പറയുന്നു
രാജാ റാണി അടക്കം നിരവധി സിനിമകളിലൂടെ നസ്രിയ തമിഴകത്തിന്റെ ക്രെഷ് ആയി മാറി.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസിം. വിവാഹത്തിന് മുൻപ് മലയാളത്തിന് പുറമെ തമിഴിലും നസ്രിയ തിളങ്ങി നിന്നിരുന്നു. വിവാഹശേഷം നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. രാജാ റാണി അടക്കം നിരവധി സിനിമകളിലൂടെ നസ്രിയ തമിഴകത്തിന്റെ ക്രെഷ് ആയി മാറി.
ധനുഷ് ചിത്രം നയ്യാണ്ടിയിൽ നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കുവച്ച നടൻ ആടുകളം നരേന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നസ്രിയക്കൊപ്പം നയ്യാണ്ടി എന്ന സിനിമ ചെയ്തിരുന്നുവെന്നും അവസാന സീനിൽ ഉണ്ടായ സംഭവത്തെ കുറിച്ചുമാണ് അദ്ദേഹം പറയുന്നത്.
'അവസാനം കൊഞ്ചിച്ചിട്ട് പോകാൻ ഷോട്ടിൽ സംവിധായകൻ പറഞ്ഞു. കെട്ടിപ്പിടിച്ച് കൊഞ്ചിക്കുമ്പോൾ അറിയാതെ ഞാൻ നെറ്റിയിൽ ഉമ്മ വെച്ചു. അവർ ഒന്നും പറഞ്ഞില്ല. ഷോട്ട് കഴിഞ്ഞയുടനെ എല്ലാവരും ക്ലാപ്പ് ചെയ്തു. അവസാനത്തെ കെമിസ്ട്രി സൂപ്പറായിരുന്നെന്ന് പറഞ്ഞു. സോറി നസ്രിയ, പ്ലാൻ ചെയ്യാതെ അങ്ങനെ ചെയ്ത് പോയെന്ന് പറഞ്ഞു.
അതിനെന്താ അച്ഛാ എന്ന് പറഞ്ഞ് നസ്രിയ എന്നെ സ്വന്തം അച്ഛനനടുത്ത് കൊണ്ട് പോയി. ഇത് എന്റെ റിയൽ അച്ഛൻ, ഇത് എന്റെ റീൽ അച്ഛൻ എന്ന് പറഞ്ഞു. നിങ്ങൾ നന്നായി അഭിനയിച്ചെന്നും നസ്രിയ പറഞ്ഞെന്ന് ആടുകളം നരേൻ ഓർത്തു. സിനിമ കഴിയുന്നത് വരെ നന്നായി സംസാരിച്ച് ഇടപഴകി. എന്നാൽ അതിന് ശേഷം നസ്രിയയെ നേരിൽ കണ്ടിട്ടില്ല', നടൻ അഭിമുഖത്തിൽ പറഞ്ഞു.