രേണുക വേണു|
Last Modified വെള്ളി, 24 മാര്‍ച്ച് 2023 (11:40 IST)
തമിഴ് സൂപ്പര്‍താരം അജിത്തിന്റെ പിതാവ് പി.എസ്.മണി (84 വയസ്) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തില്‍ വെച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പാലക്കാട് സ്വദേശിയാണ് പി.എസ്.മണി. കൊല്‍ക്കത്ത സ്വദേശിനി മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍, അജിത്ത് കുമാര്‍, അനില്‍ കുമാര്‍ എന്നിവരാണ് മക്കള്‍. നടി ശാലിനി മരുമകളാണ്. മക്കള്‍ മൂന്ന് പേരും ചേര്‍ന്ന് സംയുക്ത പ്രസ്താവനയിലാണ് അച്ഛന്റെ മരണവിവരം അറിയിച്ചത്.