1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aamir khan about relationships ex wives

അറുപതാം വയസിലെ പ്രണയം അപ്രതീക്ഷിതം, ഇനിയൊരു പങ്കാളിയുണ്ടാകുമെന്ന് കരുതിയതല്ല: ആമിർ ഖാൻ

Aamir Khan
അറുപതാം വയസിൽ താൻ പ്രണയം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ലെന്ന് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. നേരത്തെ 2 വിവാഹങ്ങൾ ചെയ്തിട്ടുള്ള ആമിർഖാൻ വീണ്ടും പ്രണയത്തിലാണെന്ന വാർത്തകളെ തെല്ല് അത്ഭുതത്തോടെയാണ് ബോളിവുഡ് കേട്ടത്. എന്നാൽ ഇരുപത്തഞ്ച് വർഷങ്ങളായി തനിക്കൊപ്പം നിൽക്കുന്ന വ്യക്തിയാണ് ഗൗരിയെന്നും എന്നാൽ അറുപതാം വയസിൽ പ്രണയം കണ്ടെത്തുമെന്ന് കരുതിയിരുന്നില്ലെന്നും ആമിർ പറയുന്നു.
 
മുൻ ഭാര്യമാർ എങ്ങനെയാണ് ഇപ്പോഴും അടുത്ത സുഹൃത്തുക്കളായി നിലനിൽക്കുന്നത് എന്ന ചോദ്യത്തിനോട് ആമിർ ഖാൻ നൽകിയ മറുപടി ഇങ്ങനെ. റീന ഗംഭീരമായ വ്യക്തിത്വത്തിനുടമയാണ്. എൻ്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാൾ. 16 വർഷം അവർക്കൊപ്പം ഞാൻ ജീവിച്ചു. ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ വേർപിരിഞ്ഞെങ്കിലും ഹൃദയത്തിലിപ്പോഴും റീനയോടുള്ള സ്നേഹവും ബഹുമാനവുമുണ്ട്.
 
കിരണിനൊപ്പമുള്ള ജീവിതവും അങ്ങനെ തന്നെയാണെന്നും ആമിർ പറഞ്ഞു. 1986ലായിരുന്നു ആമിറും റീനയും തമ്മിലുള്ള വിവാഹം. 2002ൽ ഇവർ വിവാഹമോചിതരായി. തുടർന്ന് 20025ലാണ് ആമിർ കിരൺ റാവുവിനെ വിവാഹം കഴിക്കുന്നത്. 2021ൽ ഈ ബന്ധവും വേർപിരിഞ്ഞു. കിരണും ഞാനും വേർപിരിയാൻ തീരുമാനിച്ചെങ്കിലും കുടുംബം അങ്ങനെ തന്നെ നിലകൊണ്ട്. കിരണും മാതാപിതാക്കളും റീനയും മാതാപിതാക്കളും മക്കളും ഞാനും എല്ലാവരും ഇപ്പോഴും ഒരു കുടുംബം തന്നെയാണ്.
 
 അറുപതാം വയസ്സിൽ പ്രണയമുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല. ആ ഘട്ടമെല്ലാം കഴിഞ്ഞെന്നാണ് കരുതിയത്. എന്നാൽ ഗൗരിയെ പരിചയപ്പെടാനായത് ഭാഗ്യമായി കരുതുന്നു. പലതും അവളിൽ നിന്നും പഠിക്കാനായി. ആമിർ ഖാൻ പറഞ്ഞു.
 
അടുത്ത ലേഖനം
'ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്' ദിലീപ് കേള്‍ക്കെ മഞ്ജു പറഞ്ഞു; ആ പ്രസംഗം ഇങ്ങനെ