A Beautiful Breakup: ഇംഗ്ലീഷ് ഫീച്ചര്‍ ഫിലിം ആയ 'എ ബ്യൂട്ടിഫുള്‍ ബ്രേക്ക് അപ്പ്' ടീസര്‍ ശ്രദ്ധ നേടുന്നു. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ ഒരു പ്രണയത്തിന്റെ വൈകാരിക നിമിഷങ്ങളെ വളരെ ഹൃദ്യമായ പശ്ചാത്തല സംഗീതത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്.
ഇളയരാജയുടെ സംഗീതമാണ് ടീസറിന്റെ ശ്രദ്ധാകേന്ദ്രം. 2026 വാലന്റൈന്‍സ് വാരത്തിലാകും ചിത്രം റിലീസ് ചെയ്യുക. ഫൈവ് നാച്ചേര്‍സ് മൂവീസ് ഇന്റര്‍നാഷണല്‍ ആണ് നിര്‍മാണം. തക്ഷും മറ്റില്‍ഡ ബാജറുമാണ് പ്രധാന വേഷങ്ങളില്‍.
അജിത് വാസന്‍ ഉജ്ജിനയാണ് കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ ഗുണശേഖര്‍. യുട്യൂബില്‍ ഇതിനോടകം 17 ലക്ഷത്തില്‍ അധികം പേര്‍ ടീസര്‍ കണ്ടുകഴിഞ്ഞു.