കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 11 മെയ് 2023 (11:16 IST)
2018 എന്ന സിനിമയുടെ വിജയത്തിൻറെ സന്തോഷത്തിലാണ് നിർമാതാക്കൾ. എത്രയോ ഏക്കർ സ്ഥലത്ത് വെള്ളം കെട്ടി നിർത്തിയാണ് സിനിമയുടെ ചിത്രീകരണം നടന്നതെന്ന് ജോയ് മാത്യു ഓർക്കുന്നു. സിനിമയുടെ ഡബ്ബിങ് സമയത്ത് ചെറിയൊരു കറക്ഷന് വേണ്ടി മാത്രം കോഴിക്കോട് നിന്ന് തനിക്ക് വരേണ്ടി വന്നെന്നും അത് ജൂഡ് ആൻറണി എന്ന സംവിധായകന്റെ സിനിമയോടുള്ള ആത്മാർത്ഥതയാണെന്നും ജോയ് മാത്യു പറഞ്ഞു.
കഴുത്തെറ്റം വെള്ളത്തിൽ നിന്നിട്ടാണ് ജൂഡ് ഒരു മാസം ഒക്കെ ഷൂട്ട് ചെയ്തത്. എല്ലാവരും ബുദ്ധിമുട്ടിയിട്ടുണ്ട്.ടൊവീനോക്ക് ചെവിയിലൊക്കെ ഇൻഫെക്ഷൻ ആയിട്ടുണ്ട്.
ഇങ്ങനെയുള്ള പടങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ തിയറ്ററിലേക്ക് ഇരച്ചു കയറും എന്നാണ് ജോയ് മാത്യു പറഞ്ഞത്.