1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 199 films this year, loss 700 crores; Film Producers Association with figures

Malayalam Box office collection 2024: 199 സിനിമകൾ, നഷ്ടം 700 കോടി; നൂറ് കോടി ക്ലബിൽ കയറിയത് അഞ്ച് സിനിമ

ഈ വർഷം 199 സിനിമകൾ, നഷ്ടം 700 കോടി; കണക്കുകളുമായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Malayalam Cinema
Manjummel Boys
അഞ്ച് സിനിമയാണ് ഈ വർഷം 100 കോടി കടന്നത്. എന്നാൽ, മലയാള സിനിമയ്ക്ക് ഈ വർഷം 700 കോടിയോളം സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷൻ പറയുന്നത്. ചില സിനിമകൾ മാത്രം തിയേറ്ററിൽ വിജയിച്ചത് കൊണ്ട് കാര്യമില്ലെന്നും ഈ വർഷം റിലീസ് ചെയ്ത 199 പുതിയ സിനിമകളിൽ ഭൂരിഭാഗവും നഷ്ടമുണ്ടാക്കി എന്നുമാണ് പത്രക്കുറിപ്പ്. 
 
26 ചിത്രങ്ങൾ മാത്രമാണ് ലാഭമുണ്ടാക്കിയത്. നിർമാതാക്കൾ സിനിമകളുടെ നിർമാണ ചെലവ് കുറയ്‌ക്കണം. ഒപ്പം അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന വിമർശനവും പ്രൊഡ്യൂസേർസ് അസോസിയേഷന്റെ കുറിപ്പിൽ പറയുന്നു.
 
2024 ജനുവരി മുതൽ ഡിസംബർ വരെ 199 പുതിയ സിനിമകളാണ് റിലീസ് ആയത്. അഞ്ച് പഴയകാല സിനിമകള്‍ റീമാസ്റ്റർ ചെയ്തും പുറത്തിറക്കിയിരുന്നു. ഇതിൽ ദേവദൂതന്‌ തിയേറ്ററിൽ നിന്നും കളക്ഷൻ നേടാനായി എന്നും കുറിപ്പിൽ പറയുന്നു. 199 സിനിമകൾക്കായി ആകെ മുടക്കിയത് ആയിരം കോടിയാണ്. ഇതിൽ 300 - 350 കോടിയുടെ ലാഭം മാത്രമാണ് മലയാള സിനിമക്ക് നേടാനായത്. 
 
അഞ്ച് സിനിമകളാണ് ഈ വർഷം മലയാളത്തിൽ നിന്നും 100 കോടി കടന്നത്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകളാണ് മലയാളത്തിന്റെ 100 കോടി സിനിമകൾ.
 
അടുത്ത ലേഖനം
പുതിയ പേരില്‍ ഓസ്‌കര്‍ എങ്ങാനും കിട്ടിയാലോ? പേര് മാറ്റി സുരഭി ലക്ഷ്മി!