കാവ്യയുടെ ജീവിതം സിനിമയാകുന്നു!

WEBDUNIA|
PRO
കാവ്യാ മാധവന്‍റെ ജീവിതം സിനിമയാകുന്നു!. കാവ്യയുടെ സിനിമാ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലുമുണ്ടായ സംഭവങ്ങളാണ് ഒരു സിനിമയ്ക്ക് വിഷയമാകുന്നത്. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘തിരശ്ശീലയില്‍ നിങ്ങളുടെ ഇഷ്ടതാരങ്ങള്‍’ എന്ന ചിത്രമാണ് കാവ്യയുടെ ജീവിതകഥ പറയുന്നത്.

കാവ്യയും ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുമായുള്ള പ്രശ്നങ്ങളൊക്കെ സിനിമയില്‍ പ്രതിപാദിക്കുമെന്നാണ് സൂചന. ജയസൂര്യ ഈ ചിത്രത്തില്‍ നായകനാകുമെന്നാണ് അറിയുന്നത്. മുകേഷ് ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും.

മലയാളത്തിലെയും തമിഴിലെയും ചില സൂപ്പര്‍താരങ്ങള്‍ അതിഥി വേഷങ്ങളില്‍ അഭിനയിക്കുമെന്നും സൂചനയുണ്ട്. പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ ടിനി ടോമാണ് ഈ സിനിമയുടെ കഥ രചിക്കുന്നത്. ചെറിയാന്‍ കല്പകവാടി തിരക്കഥയെഴുതുന്നു.

അന്യഭാഷയില്‍ നിന്നായിരിക്കും നായിക. ക്യാമറ സഞ്ജീവ് ശങ്കര്‍. എം എ നിഷാദിന്‍റെ ‘വൈരം’ എന്ന ചിത്രം പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്.

എന്തായാലും, കാവ്യയുടെ വിവാഹ ജീവിതം പോലെ അടുത്തകാലത്ത് ഇത്രയധികം സംസാരവിഷയമായ ഒരു സംഭവം സിനിമയ്ക്ക് വിഷയമാക്കുന്നതിലൂടെ വന്‍ വാണിജ്യവിജയം തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ ലക്‍ഷ്യമിടുന്നതെന്ന് പറയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :