ആരാധകര്‍ക്ക് ഇതാ സണ്ണി ലിയോണിന്റെ ഹോട്ട് ഉപദേശം !!!

സണ്ണി ലിയോണിന്റെ ഹോട്ട് ഉപദേശം കേള്‍ക്കാം !

AISWARYA| Last Modified ശനി, 3 ജൂണ്‍ 2017 (14:43 IST)
ബോളിവുഡിന്റെ ഹോട്ട് താരം സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ അപകടത്തില്‍ നിന്നും പരിക്കുകളില്ലാതെ സണ്ണി ലിയോണും ഭര്‍ത്താവും രക്ഷപെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകരോട് ഒരു ഉപദേശവുമായി എത്തിയിരിക്കുകയാണ് ആരാധകരുടെ ഈ പ്രിയ താരം.

മാറിടവും അരക്കെട്ടും മാത്രം മറച്ച് മുളകിന് മുകളില്‍ കിടന്നാണ് താരത്തിന്റെ ഹോട്ട് ഉപദേശം.
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഉപേക്ഷിച്ച് വെജിറ്റേറിയനായി മാറാനാണ് ആരാധകരോട് താരം ആവശ്യപ്പെടുന്നത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പരസ്യത്തിലാണ് വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ഗുണങ്ങളേക്കുറിച്ച് താരം വിവരിച്ചത്.

മൃഗങ്ങളെ രക്ഷിക്കാന്‍ വേണ്ടി പച്ചക്കറി കഴിക്കൂ എന്നല്ല പച്ചക്കറി കഴിച്ചാലുള്ള ഗുണത്തേക്കുറിച്ച് വിവരിച്ചുകൊണ്ടാണ് താരത്തിന്റെ ഉപദേശം. പച്ചക്കറി കഴിക്കുമ്പോള്‍ ഒരുപാട് ഊര്‍ജ്ജം ലഭിക്കുന്നതായി തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നും അത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയതായും താരം പറയുന്നു. മൃഗ സംരക്ഷണ സംഘടനയായ പെറ്റയാണ് ഈ പരസ്യം പുറത്തിറക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :