‘തല’യുടെ ജന്‍‌മദിനത്തില്‍ തലൈവരുടെ ‘കബാലി’ ടീസര്‍!

മേയ് ദിനത്തില്‍ കബാലി ടീസര്‍

Thala, Ajith, Rajni, Kabali, Vijay, Theri, തല, അജിത്, രജനി, കബാലി, വിജയ്, തെറി
Last Modified ശനി, 30 ഏപ്രില്‍ 2016 (15:23 IST)
രജനികാന്ത് സിനിമകളുടെ റിലീസ് ദിനങ്ങള്‍ തമിഴ്നാട്ടില്‍ ഉത്സവപ്രതീതിയാണ്. അത് രജനി ഫാന്‍സ് മാത്രമല്ല, എല്ലാ താരങ്ങളുടെയും ആരാധകരും ആ ഉത്സവത്തില്‍ പങ്കെടുക്കുന്നു. എന്നാല്‍ ഇപ്പോള്‍ രജനികാന്ത് സിനിമകളുടെ ടീസറുകളുടെയും ട്രെയിലറുകളുടെയും റിലീസ് പോലും തമിഴ്നാടിന്‍റെ വലിയ ആഘോഷങ്ങളായി മാറിയിരിക്കുന്നു.

രജനിയുടെ പുതിയ സിനിമ ‘കബാലി’യുടെ ടീസര്‍ മേയ് ഒന്നിന് രാവിലെ 11 മണിക്കാണ് റിലീസ്. ഇത് തീരുമാനിച്ചതോടെ ആരാധകരെല്ലാം പ്രാര്‍ത്ഥിക്കുന്നത് ഒരേയൊരു കാര്യം - മേയ്1, നീ അല്‍പ്പം നേരത്തേ വരുമോ?

രജനിയുടെ കബാലി ടീസര്‍ കാണാന്‍ ഏവര്‍ക്കും കൊതിയായി. അപ്പോള്‍ പിന്നെ ട്രെയിലറും ഒടുവില്‍ സാക്ഷാല്‍ കബാലി സിനിമയും റിലീസ് ചെയ്യുന്ന ദിവസത്തേക്കുറിച്ച് പറയേണ്ടതുണ്ടോ?. ‘തല’ അജിത്തിന്‍റെ ജന്‍‌മദിനത്തില്‍ തന്നെ തലൈവര്‍ രജനിയുടെ കബാലി ടീസര്‍ പുറത്തിറക്കുന്നു എന്നതും വലിയ പ്രത്യേകതയാണ്.

പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കബാലി ഒരു അധോലോക രാജാവിന്‍റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്. രാധിക ആപ്തെയാണ് ചിത്രത്തിലെ നായിക. സന്തോഷ് നാരായണനാണ് സംഗീതം. എസ് താണു നിര്‍മ്മിക്കുന്ന കബാലി അടുത്ത മാസം പ്രദര്‍ശനത്തിനെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :