ഷൂട്ടിംഗിനിടെ അനന്യയ്ക്ക് സാരമായി പരുക്കേറ്റു

WEBDUNIA|
PRO
PRO
സിനിമാ ചിത്രീകരണത്തിനിടെ നടി അനന്യയ്ക്ക് സാരമായ പരുക്കേറ്റു. വിജി തമ്പിയുടെ ‘നാടോടി മന്നന്‍‘ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് അപകടമുണ്ടായത്.

കൊച്ചി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ആയിരുന്നു ചിത്രീകരണം നടന്നത്. കൈ നിലത്തിടിച്ച് വീഴുകയായിരുന്നു. ഇടത്തെ കയ്യിലെ എല്ലൊടിയുകയും ചെയ്തു. അനന്യയ്ക്ക് രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അബുസലീമും അനന്യയും തമ്മിലുള്ള രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. അബു സലീം അനന്യയുടെ കൈ പിടിച്ചു തള്ളുന്നതാണ് രംഗം. ആദ്യ ടേക്ക് ഓകെ ആയില്ല. അതിനാല്‍ ഇത് വീണ്ടും എടുക്കുന്നതിനിടെ അനന്യ താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ എത്തിച്ചു ചികിത്‌സ ലഭ്യമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :