എല്ലാ വിവാദങ്ങള്‍ക്കും ഒടുവില്‍ ‘അമ്മ’യുടെ അഭിമാന സംരംഭം ‘ട്വന്റി20’ നാളെ (നവംബര്‍ അഞ്ച്) റിലീസ് ചെയ്യും.
ചെറുകിട തിയേറ്റര്‍ ഉടമകളും (ബി, സി ക്ലാസ്) മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും ചിത്രത്തിനെതിരെ പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ്. ‘അമ്മ’യുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണമുണ്ടാക്കാനുള്ള സംരംഭമായതിനാല്‍ ആദ്യ ദിനങ്ങളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഈ തീരുമാനത്തിലൂടെ സാമ്പത്തിക കുംഭകോണം നടത്താന്‍ ദിലീപിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണെന്നാണ് ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ ആരോപിക്കുന്നത്. എന്നാല്‍ നിര്‍മ്മാതാക്കള്‍ സര്‍ക്കാര്‍ തീരുമാനത്തോട് അനുകൂലിക്കുന്നു.
ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ മോഹന്‍ലാലിന് പ്രാധാന്യം കുറഞ്ഞു പോയതാണ് മോഹന്‍ലാല്‍ ഫാന്‍സിനെ പ്രകോപിപ്പിച്ചത്. സിനിമയുടെ വിജയത്തിനായി പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്.
പിന്നീട് മോഹന്‍ലാലിന്റെ മാത്രമായി പോസ്റ്റര്‍ ഇറക്കിയെങ്കിലും ആരാധകര്‍ നിലപാട് മാറ്റിയിട്ടില്ല. അതേ സമയം മമ്മൂട്ടി ആരാധകര്‍ സിനിമ ആവേശമായി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
PRO
PRO
സിനിമയുടെ റിലീസിങ്ങ് എഴുപതോളം തിയേറ്ററുകളിലാക്കി ചുരുക്കാനുള്ള നീക്കമാണ് ബി സി ക്ലാസ് തിയേറ്റര്‍ ഉടമകളെ ചൊടിപ്പിച്ചിരിക്കുന്നത്. തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ മുന്‍കൂര്‍ തുക വാങ്ങിയ ബി സി ക്ലാസ് തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്
WEBDUNIA|
ഒരു കൊലപാതകത്തെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് ജോഷി ചിത്രത്തിന്റെ പ്രമേയമെന്നറിയുന്നു. മലയാളത്തിലെ മിക്കവാറും എല്ലാ താരങ്ങളും ഒന്നിക്കുന്ന ചിത്രത്തെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് നാളെ അറിയാം.