രമേഷ് സിപ്പിയുടെ ‘ഷോലെ’യിലെ ‘മെഹബൂബ മെഹബൂബ..’ എന്ന ഗാനം ആര്‍ക്കാണ് മറക്കാനാകുക. വര്‍ഷങ്ങള്‍ക്ക് ശേഷം രാം ഗോപാല്‍ വര്‍മ്മ മുംബൈ അധോലോക പശ്ചാത്തലത്തില്‍ ‘ഷോലെ’ പുനര്‍നിര്‍മ്മിക്കുമ്പോള്‍ മെഹബൂബ ഗാനം വിവാദത്തിലാകുന്നു.
‘ ബോളീവുഡ് ഗാന വിസ്മയമായി ഉയര്‍ന്നു വന്ന ഹിമേഷ് റഷ്മാനിയയുടെ ‘ആപ്കാ സുരൂര്‍’എന്ന ചിത്രത്തിലും ‘മെഹബൂബാ മെഹബൂബ’ എന്ന ഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട എന്നാണ് വാര്‍ത്തകള്‍. യഥാര്‍ത്ഥ മെഹബൂബ ആരുടേതായിരിക്കും എന്നതാണ് ഉയരുന്ന ചോദ്യം.
‘ആപ് കാ സുരൂരില്‍’ മാദകതിടമ്പ് മല്ലിക ഷെരാവത്താണ് പാട്ടിനൊപ്പം ആടി പാടുന്നത്. പതിനഞ്ച് ദശലക്ഷം രൂപയാണ് ഈ ഗാനത്തില്‍ നൃത്തം ചവിട്ടുന്നതിന് മല്ലിക ഈടാക്കുന്നത്.
‘ഷോലെ’യുടെ യഥാര്‍ത്ഥ മെഹബൂബ പുതിയ പതിപ്പില്‍ ഉണ്ടാകില്ലെന്നാണ് പുതിയവാര്‍ത്തകള്‍. പാട്ട് രണ്ടാമത് അവതരിപ്പിക്കാനുള്ള അവകാശം ഹിമേഷ് ആണ് നേടിയതെന്നാണ് അറിയുന്നത്, ബോളിവുഡിന്റെ രതിദേവതയായ മല്ലിക തന്നെ ചുവടുവയ്ക്കുമ്പോള്‍ ‘മെഹബൂബ’ മത്സരത്തില്‍ ജയം ‘ആപ് കാ സുരൂരിന്’ തന്നെയായിരിക്കും.