മനീഷ ഇനി ധനുഷിന്‍റെ അമ്മായിയമ്മ!

WEBDUNIA|
IFM
തമിഴകത്തെ ‘കുട്ടി’സൂപ്പര്‍സ്റ്റാര്‍ ധനുഷിന്‍റെ അമ്മായിയമ്മയായി അഭിനയിക്കാന്‍ മനീഷ കൊയ്‌രാള ഒരുങ്ങുന്നു. ‘മാപ്പിളൈ’ എന്ന ചിത്രത്തിലാണ് ധനുഷിന്‍റെ അമ്മായിയമ്മയായി മനീഷ അഭിനയിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കോളിവുഡിലേക്കുള്ള മനീഷയുടെ മടങ്ങിവരവ് ചിത്രം കൂടിയാണ് മാപ്പിളൈ.

“മനീഷ മാപ്പിളൈയില്‍ എന്‍റെ അമ്മായിയമ്മയായി അഭിനയിക്കുമെന്നാണ് പുതിയ വിവരം. ഡേറ്റുകള്‍ വ്യക്തമായതിന് ശേഷമേ ഇക്കാര്യത്തില്‍ ഉറപ്പുണ്ടാകൂ” - ധനുഷ് അറിയിച്ചു. ധനുഷിന്‍റെ അമ്മായിയച്ഛനായ സാക്ഷാല്‍ രജനീകാന്തിന്‍റെ നായികയായി ‘ബാബ’ എന്ന ചിത്രത്തിലാണ് തമിഴില്‍ മനീഷ അവസാനം അഭിനയിച്ചത്.

ബോളിവുഡിലെ സൂപ്പര്‍ ഹീറോയിനായിരുന്ന മനീഷയെ ‘ബോംബെ’ എന്ന ചിത്രത്തിലൂടെ തമിഴകത്തിന് പരിചയപ്പെടുത്തിയത് മണിരത്നമാണ്. പിന്നീട് ഇന്ത്യന്‍, മുതല്‍‌വന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ നേപ്പാളില്‍ താമസിക്കുന്ന മനീഷ കൊയ്‌രാള ഫെബ്രുവരിയില്‍ ‘മാപ്പിളൈ’യുടെ ചിത്രീകരണത്തിനായി ഇന്ത്യയിലെത്തും.

രജനീകാന്ത് നായകനായി 1989ല്‍ ഇറങ്ങിയ മാപ്പിളൈ എന്ന മെഗാഹിറ്റ് ചിത്രത്തിന്‍റെ റീമേക്കാണ് ഈ സിനിമ. ആ ചിത്രത്തില്‍ ശ്രീവിദ്യ അനശ്വരമാക്കിയ രാജരാജേശ്വരി എന്ന കഥാപാത്രമായാണ് മനീഷ അഭിനയിക്കാനൊരുങ്ങുന്നത്. ഒരു അമ്മായിയമ്മയും മരുമകനും തമ്മിലുള്ള ശത്രുതയുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. പഴയ മാപ്പിളൈയില്‍ അമലയായിരുന്നു നായികയെങ്കില്‍ റീമേക്കില്‍ ഹന്‍സിക മൊട്‌വാണിയാണ് നായിക.

പഠിക്കാതവന്‍ ഒരുക്കിയ സുരാജാണ് മാപ്പിളൈ സംവിധാനം ചെയ്യുന്നത്. മണിശര്‍മയാണ് സംഗീതം. എ വെങ്കിടേഷാണ് ക്യാമറ ചലിപ്പിക്കുന്നത്. ജബക്ക് ഫിലിംസാണ് ‘മാപ്പിളൈ’ നിര്‍മ്മിക്കുന്നത്. മാപ്പിളൈയുടെ കഥയില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ചിത്രം തയ്യാറാക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :