ബിഗ് ബി ജിന്നാകുന്നു

PROPRO
അതിന്ദ്രീയ ശക്തിയുള്ള കഥാപാത്രമാകാന്‍ ബിഗ് ബിയെ കഴിഞ്ഞ് മറ്റൊരാളില്ലെന്നുണ്ടോ? ഭൂത്നാഥ്, അക്സ്, തുടങ്ങി അമിതാഭ് ബച്ചന്‍റെ പ്രേത കഥാപാത്രങ്ങള്‍ ഒട്ടേറെ ബോളിവുഡ് കണ്ടതാണ്. ഇനി ബിഗ് ബി ചെയ്യാനൊരുങ്ങുന്ന വേഷം ജിന്നിന്‍റെതാണ്. പുതിയ ചിത്രമായ അലാദീനില്‍ ആണ് അമിതാഭ് അറബിക്കഥകളിലെ ജിന്നാകുന്നത്.

സുജോയ് ഘോഷ് ചെയ്യുന്ന ചിത്രത്തില്‍ ബച്ചന് പുറമേ റിതേഷ് ദേശ്മുഖ്, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷം കയ്യാളുന്നുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ ആവശ്യക്കാരന് മൂന്ന് വരം നല്കുകയും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വിളക്കില്‍ കഴിയുന്ന ജിന്നിന്‍റേതാണ് പുതിയവേഷം എന്ന് ബ്ലോഗിലാണ് അമിതാഭ് പറഞ്ഞിരിക്കുന്നത്.

ആധുനിക കാലത്തിന്‍റെയും സങ്കല്‍‌പ ലോകത്തിന്‍റെയും ഒരു കൂടിച്ചേരലാണ് ചിത്രം കഥ നടക്കുന്നത് ആധുനിക കാലത്തിലും സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പശ്ചാത്തലം സങ്കല്‍‌പ ലോകത്തിന്‍റെയും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഷൂട്ടിംഗിന്‍റേ ഏതാനും ചിത്രങ്ങളും പുറത്ത് വിടാന്‍ അമിതാഭ് മടിച്ചില്ല.

മുംബൈ: | WEBDUNIA| Last Modified വ്യാഴം, 29 മെയ് 2008 (10:08 IST)
ചിത്രത്തില്‍ പച്ച നിറത്തിലുള്ള പശ്ചാത്തലമാണ്. ചുവപ്പ് രേഖ കൊണ്ട് തന്‍റെ ചിത്രത്തെയും പശ്ചാത്തലത്തെയും വേര്‍തിരിച്ച് കാട്ടിയിരിക്കുന്ന ബച്ചന്‍ പശ്ചാത്തലം ഡിജിറ്റല്‍ ഇമേജില്‍ പിന്നീട് ചേര്‍ത്തതാണെന്ന് വിശദീകരിക്കുന്നു. ഒരു മഞ്ഞ് മലയുടെ മുകളില്‍ അമിതാഭ് നില്‍ക്കുന്ന ചിത്രം കൂടി ചേര്‍ത്തിട്ടുണ്ട്. തിരിച്ചറിയാനാകാത്ത വിധം ഈ മഞ്ഞ് മലയും നീലാകാശവുമെല്ലാം പിന്നീട് ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ സമന്വയിപ്പിച്ചതാണെന്നാണ് ബിഗ് ബി പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :