ഫഹദ് ഫാസിലിന്‍റെ ആരാധകന്‍ ഭരത്ബാല, അടുത്ത പടത്തിന് എം ടിയുടെ തിരക്കഥ!

WEBDUNIA|
PRO
‘മരിയാന്‍’ എന്ന ചിത്രം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമാകുന്ന സാഹചര്യത്തില്‍ സംവിധായകന്‍ വെളിപ്പെടുത്തുന്നു - ഞാന്‍ ഫഹദ് ഫാസിലിന്‍റെ ആരാധകനാണ്! മരിയാന്‍റെ പ്രചരണത്തിനായി കൊച്ചിയിലെത്തിയ ഭരത്ബാല മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴാണ് താന്‍ ഫഹദിന്‍റെ ആരാധകനാണെന്ന് തുറന്നുപറഞ്ഞത്.

എം ടി വാസുദേവന്‍നായരുടെ തിരക്കഥയിലാണ് ഭരത്ബാല അടുത്ത ചിത്രം ഒരുക്കുന്നത്. ‘നയന്‍റീന്‍‌ത് സ്റ്റെപ്’ എന്നാണ് പടത്തിന് പേരിട്ടിരിക്കുന്നത്. തമിഴിലാണ് ചിത്രം ഒരുങ്ങുക. ജപ്പാനില്‍ നിന്ന് ഒരു സമുറായി യുവാവ് കളരിപ്പയറ്റ് പഠിക്കാന്‍ കേരളത്തിലെത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.

ജാപ്പനീസ് നടന്‍ തടനോബു അസാനോയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുട്ടനാട്, ഹംപി തുടങ്ങിയ സ്ഥലങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സിനിമയ്ക്കുള്ള ഒരുക്കങ്ങള്‍ ഭരത്ബാല തുടങ്ങിയിരുന്നു. എന്നാല്‍ അന്ന് ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം നടക്കാതെ പോയി.

ജാപ്പനീസ് യുവാവ് ആലപ്പുഴയിലെത്തി ഒരു കളരിഗുരുവിന് ശിഷ്യപ്പെടുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. കളരിഗുരുവായി അഭിനയിക്കാന്‍ കമല്‍‌ഹാസന്‍, മമ്മൂട്ടി, വിക്രം തുടങ്ങിയവരെ ഭരത്ബാല മുമ്പ് പരിഗണിച്ചിരുന്നു. നയന്‍റീന്‍‌ത് സ്റ്റെപ് 120 കോടി രൂപയോളം ചെലവ് വരുന്ന പ്രൊജക്ടാണ്. എ ആര്‍ റഹ്‌മാനായിരിക്കും സംഗീതം. റസൂല്‍ പൂക്കുട്ടിയാണ്‌ ചിത്രത്തിന്‍റെ ശബ്ദമിശ്രണം നിര്‍വഹിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :