നൂറും നൂറ്റമ്പതും ദിവസങ്ങള്‍ വേണ്ട, ദിലീപ് ചിത്രം പൂര്‍ത്തിയാക്കാന്‍ വെറും 28 ദിവസം!

വെറും 28 ദിവസം, ദിലീപിന്‍റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി

Dileep, Pinneyum, Adoor Gopalakrishnan, Kavya Madhavan, ദിലീപ്, പിന്നെയും, അടൂര്‍ ഗോപാലകൃഷ്ണന്‍, കാവ്യാ മാധവന്‍
Last Modified വെള്ളി, 24 ജൂണ്‍ 2016 (15:47 IST)
റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പുതിയ സിനിമ പൂര്‍ത്തിയാക്കി ജനപ്രിയതാരം ദിലീപ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ദിലീപ് സിനിമ വെറും 28 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്.

ഒരു ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യാമാധവനും ജോഡിയാകുന്ന ഒരു പ്രണയചിത്രമാണ് ‘പിന്നെയും’. ഡിസംബറിന് മുമ്പ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ശ്രമിക്കുന്നത്.

ശാസ്താംകോട്ടയിലും പരിസരത്തുമായാണ് സിനിമ ചിത്രീകരിച്ചത്. 2008ല്‍ പുറത്തിറങ്ങിയ ‘ഒരു പെണ്ണും രണ്ടാണും’ ആണ് അടൂരിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :