നിര്‍മ്മാണം ജയപ്രദ, നായകന്‍ മുകേഷ്!

WEBDUNIA|
IFM
ബോളിവുഡിലെ ഒരുകാലത്തെ വിസ്മയസുന്ദരി മലയാളചിത്രം നിര്‍മ്മിക്കുന്നു. നായകതുല്യമായ കഥാപാത്രമായി മുകേഷ് അഭിനയിക്കുന്നു. ആര്‍ ശരത് സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു ഹിന്ദി - മലയാളം പ്രൊജക്ടാണ്. ഹിന്ദിയിലെ പ്രമുഖതാരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജയപ്രദയുടെ നിര്‍മ്മാണക്കമ്പനിയായ ജയപ്രദ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സ് ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയാണിത്. ഇതിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ജയപ്രദ ഉടന്‍ തന്നെ കേരളത്തിലെത്തും. ഓഗസ്റ്റിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

‘ഡിസയര്‍’ എന്ന ഹിന്ദിച്ചിത്രത്തിന് ശേഷം ആ‍ര്‍ ശരത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഡിസയറിലെ ഒരു അഭിനേത്രി ജയപ്രദയായിരുന്നു. ശരത്തിന്‍റെ ചിത്രീകരണ രീതി ഇഷ്ടപ്പെട്ട ജയപ്രദ തന്‍റെ ആദ്യ നിര്‍മ്മാണസംരംഭം അദ്ദേഹത്തെ ഏല്‍പ്പിക്കുകയായിരുന്നു. ‘ശീലാബതി’യാണ് ശരത് ഒടുവില്‍ ചെയ്ത മലയാള ചിത്രം.

മുകേഷ് പ്രധാന കഥാപാത്രമാകുന്ന പുതിയ സിനിമ ഒരു റെയില്‍‌വെ ജീവനക്കാരന്‍റെ മാനസിക സംഘര്‍ഷങ്ങളാണ് പ്രമേയമാക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ആര്‍ ശരത് തന്നെ നിര്‍വഹിക്കുന്നു. ദേവദൂതന്‍, ഈ സ്നേഹതീരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ജയപ്രദ വേഷമിട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :