നാലുപേരുകള്‍, വിജയ് മാരീചനോ മറുധീരനോ?

വിജയ്, ചിമ്പുദേവന്‍, മറുധീരന്‍, ഹന്‍സിക, ശ്രുതി
Last Updated: വെള്ളി, 2 ജനുവരി 2015 (13:47 IST)
ഇളയദളപതി വിജയ് നായകനാകുന്ന ചിമ്പുദേവന്‍ ചിത്രത്തിന് പേരിടുന്നതിന്‍റെ ആലോചനകള്‍ പുരോഗമിക്കുന്നു. നാലുപേരുകളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇതില്‍ ഒരെണ്ണം തെരഞ്ഞെടുത്ത് പൊങ്കല്‍ ദിനത്തില്‍ വിജയ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാരീസന്‍, ഗരുഡ, മറുധീരന്‍, പുലി എന്നിവയാണ് ഈ ഫാന്‍റസി കോമഡി ചിത്രത്തിനായി പരിഗണിക്കുന്നത്. ഈ ചിത്രത്തില്‍ വിജയ് കുള്ളന്‍ വേഷത്തിലും എത്തുന്നുണ്ടെന്നൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിലൊന്നും സത്യമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

ചിത്രത്തിന്‍റെ അടുത്ത ഷെഡ്യൂള്‍ ചെന്നൈയില്‍ ആരംഭിക്കും. അതിനുശേഷം ആന്ധ്രയിലേക്ക് ഷൂട്ടിംഗ് ഷിഫ്റ്റ് ചെയ്യും. കേരളത്തിലും പഞ്ചാബിലും ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള വിജയ് ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയതായിരിക്കും ഇതെന്നാണ് വിവരം.

മറുധീരനെന്നോ ഗരുഡയെന്നോ ചിത്രത്തിനു പേരുനിര്‍ണയിക്കാനാണ് കൂടുതല്‍ സാധ്യത. ശ്രുതി ഹാസന്‍ നായികയാകുന്ന ചിത്രത്തില്‍ ഹന്‍സിക, ശ്രീദേവി, സുദീപ് തുടങ്ങിയവരും താരങ്ങളാണ്.

ഇംസൈ അരസന്‍ ഇരുപത്തിമൂന്നാം പുലികേശി, അറൈ എന്‍ 305ല്‍ കടവുള്‍, ഇരുമ്പുകോട്ടൈ മുരട്ടുസിങ്കം, ഒരു കന്നിയും മൂന്ന് കളവാണിയും എന്നീ സിനിമകളുടെ സംവിധായകനാണ് ചിമ്പുദേവന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :