തിലകന്‍-നെടുമുടി വിവാദത്തിന് വീണ്ടും ചൂടുപിടിക്കുന്നു. മലയാള സിനിമയുടെ എല്ലാ ആനുകൂല്യങ്ങളും മുപ്പത് വര്‍ഷത്തോളം അനുഭവിച്ചതിന് ശേഷം സിനിമ നിറയെ പാരയാണെന്ന് തിലകന്‍ പറയുന്നത് ശരിയല്ലെന്ന് നെടുമുടി വേണു തുറന്നടിച്ചു.
തനിക്ക് കിട്ടേണ്ട വേഷങ്ങള്‍ നെടുമുടി തട്ടിയെടുക്കുകയാണെന്ന് തിലകന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി നെടുമുടി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് താരസംഘടനയായ അമ്മ ഇടപെട്ടതിനെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് അല്‌പം ശമനം ഉണ്ടായത്.
തത്‌കാലം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും പ്രകോപിപ്പിക്കാന്‍ നോക്കിയാല്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്നും തിലകന്‍ പിന്നീട് പറഞ്ഞിരുന്നു.
ഏറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖത്തിലാണ് നെടുമുടി വേണു തിലകനെതിരെ വീണ്ടും രംഗത്ത് എത്തിയത്. സിനിമയുടെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം ഇപ്പോള്‍ കുറ്റം പറയുന്നതില്‍ കഴമ്പില്ല.
എന്തെങ്കിലും തോന്നിയാല്‍ തിലകന്‍ പിന്നെ അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. സിനിമയില്‍ ഇത്തരം വിവാദങ്ങള്‍ നല്ലതാണെന്നും സത്യം പുറത്തുകൊണ്ടു വരാന്‍ അത് സഹായിക്കുമെന്നും നെടുമുടി കൂട്ടിചേര്‍ത്തു.
WEBDUNIA|
മലയാള സിനിമയില്‍ താരങ്ങള്‍ക്ക് വേണ്ടി പ്രത്യേക കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും നെടുമുടി പറഞ്ഞു.സിനിമയിലെ പുതിയ തലമുറക്ക് പ്രതിബദ്ധത കുറവാണെന്നും നെടുമുടി നിരീക്ഷിച്ചു.