വിജയ് നായകനാകുന്ന പുതിയ ചിത്രം തലൈവാ ഒമ്പതാം തീയതി പ്രദര്‍ശനത്തിനെത്തുകയാണ്. എ എല്‍ വിജയ് സംവിധാനം ചെയ്ത ഈ സിനിമ ഒരു രാഷ്ട്രീയ ചിത്രമല്ല എന്ന് സംവിധായകന് തന്നെ വ്യക്തമാക്കിയിരുന്നത്. എന്തായാലും തലൈവാ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് ബോംബ് ഭീഷണി ഉയര്‍ന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ചെന്നൈയില്‍ ഒമ്പത് തിയേറ്ററുകള്‍ക്കാണ് ഇതുവരെ ബോംബ് ഭീഷണി ലഭിച്ചിട്ടുള്ളത്.
ഒട്ടേറെ തമിഴ് ചിത്രങ്ങള്‍ ഇതിനുമുമ്പും പലതരത്തില്‍ പുലിവാല് പിടിച്ചിട്ടുണ്ട്. പല രീതിയിലുള്ള പ്രതിഷേധങ്ങളെയും നേരിട്ടിട്ടുണ്ട്. കമലഹാസന്റെ ‘വിശ്വരൂപം’ റിലീസ് ചെയ്യാനാകാതെ മാസങ്ങളോളം പെട്ടിയിലിരുന്നു. എന്നാല്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ തിയേറ്ററുകള്‍ക്ക് ബോംബ് ഭീഷണി വരുന്നത് ഇതാദ്യമാണ്.
ചെന്നൈ ഐനോക്സ് തിയേറ്ററിനാണ് ആദ്യം ബോംബ് ഭീഷണി ലഭിച്ചത്. അതിന് ശേഷം ഒമ്പതോളം തിയേറ്ററുകള്‍ക്ക് നേരെ ഭീഷണിയുണ്ടായി. ‘തമിഴ്നാട് ഒടുക്കപ്പെട്ട മാനവര്‍ പുരട്ചിപ്പടൈ’ എന്ന സംഘടനയാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് ‘തലൈവാ’ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന തിയേറ്ററുകള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.