സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം ചിരുത്തൈ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. നടനും ഡാന്‍സറും സംവിധായകനുമായ പ്രഭുദേവയാണ് ഈ ചിത്രം ബോളിവുഡില്‍ ഒരുക്കുന്നത്.
അക്ഷയ് കുമാര്‍ ആണ് നായകന്. സോനാക്ഷി സിന്‍ഹ നായികയായെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോളിവുഡ് സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിയാണ്.
രവിതേജയെയും അനുഷ്ക ഷെട്ടിയെയും പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത വിക്രമാര്ക്കടു എന്ന ചിത്രമാണ് ചിരുത്തൈ എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്തത്. കാര്‍ത്തിയെ പ്രധാന കഥാപാത്രമാക്കി ശിവയാണ് ചിരുത്തൈ സംവിധാനം ചെയ്തത്. തമന്ന ഭാട്ടിയായിരുന്നു നായിക. തെരുവ് ഗുണ്ട, പൊലീസ് ഓഫിസര്‍ എന്നീ ഇരട്ട വേഷത്തിലായിരുന്നു നായകന് തെലുങ്കില്‍ രവിതേജയും തമിഴില്‍ കാര്‍ത്തിയും പ്രത്യക്ഷപ്പെട്ടത്.
ജൂലൈ അവസാനത്തോടെയാണ് ഹിന്ദി ചിരുത്തൈയുടെ ഷൂട്ടിംഗ് വര്‍ക്കുകള്‍ പ്രഭുദേവ ആരംഭിക്കുക.