എ ആര്‍ റഹ്‌‌മാന്‍ കൊച്ചിയിലെത്തി

PROPRO
സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്‌മാന്‍ കൊച്ചിയിലെത്തി. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ റഹ്‌മാന് കേരളീയം ഭാരവാഹികളും ആരാധകരും ചേര്‍ന്ന് ഗംഭീര സ്വീകരണം നല്‍കി. പി വി അബ്ദുള്‍ വഹാബ്‌ എം പിയും റഹ്‌മാനെ സ്വീകരിക്കാനെത്തിയിരുന്നു.

ഓസ്കര്‍ പുരസ്കാരനേട്ടത്തിന് ശേഷം റഹ്‌മാന്‍റെ ആദ്യ കേരള സന്ദര്‍ശനമാണിത്.

എയ്ഡ്സ്‌ രോഗ ബാധിതരായ കുട്ടികള്‍ക്ക് സാന്ത്വനം പകരാനാണ് റഹ്‌മാന്‍റെ കേരള സന്ദര്‍ശനം. എയ്ഡ്സ് ബാധിതരായ കുട്ടികള്‍ക്ക് സാമ്പത്തിക സഹായത്തിനായി ഗ്ലോബല്‍ കേരള ഇനിഷ്യേറ്റീവ്‌ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മൂന്നിന്‌ കോഴിക്കോട്ട്‌ നടക്കുന്ന ചാരിറ്റി ഷോയില്‍ റഹ്‌മാന്‍ പങ്കെടുക്കും.

കൊച്ചി| WEBDUNIA|
ഇത് ഓസ്കര്‍ ലഭിച്ച ശേഷമുള്ള എ ആര്‍ റഹ്‌മാന്‍റെ ആദ്യ ഷോയായിരിക്കും. കോഴിക്കോട്ട്‌ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ‘ജയ്‌ ഹോ’ എന്ന ലോക സംഗീതയാത്രയ്ക്ക് തുടക്കം കുറിക്കുന്നതും കോഴിക്കോട്ടാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :