എ ആര്‍ റഹ്‌മാന്‍ കേരളത്തില്‍

PROPRO
ഇരട്ട ഓസ്കറിലൂടെ ലോകത്തിന്‍റെ ആവേശമായി മാറിയ ‘മൊസാര്‍ട്ട് ഓഫ് മദ്രാസ്’ എ ആര്‍ റഹ്‌മാന്‍ കേരളത്തിലെത്തുന്നു. വിഷുദിനത്തില്‍ തിരുവനന്തപുരത്ത് റഹ്‌മാന്‍റെ സംഗീത നിശ നടക്കും. നൂറിലധികം അംഗങ്ങളുള്ള റഹ്‌മാന്‍റെ സംഗീതസംഘം മണിക്കൂറുകളോളം നീളുന്ന സംഗീതപരിപാടിയാണ് അവതരിപ്പിക്കുന്നത്.

എച്ച്‌ ഐ വി - എയ്‌ഡ്‌സ്‌ ബാധിതരായ കുട്ടികളുടെ പുനരധിവാസത്തിനു വേണ്ടിയുള്ള ‘സാന്ത്വനം’ എന്ന സുരക്ഷാ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് സംഗീതനിശ സംഘടിപ്പിക്കുന്നത്.

ഗ്ലോബല്‍ കേരളാ ഇനിഷ്യേറ്റിവ് ‌- കേരളീയം ആണ് പരിപാടിയുടെ സംഘാടകര്‍. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലാണ്‌ ഈ സംഗീത നിശ. റഹ്‌മാന്‍റെ സംഘത്തില്‍ പത്തു പേര്‍ വിദേശികളായിരിക്കും. റഹ്‌മാന്‍റെ ലോകസഞ്ചാരത്തിന്‍റെ ഭാഗമായുള്ള ഈ ചാരിറ്റി സംഗീതനിശ ഇന്ത്യയില്‍ ഇത് രണ്ടാം തവണയാണ് നടക്കുന്നത്.

ഓസ്കര്‍ പുരസ്കാരം നേടിയ ശേഷം എ ആര്‍ റഹ്‌മാന്‍റെ ആദ്യ സ്റ്റേജ് ഷോയാണ് ഏപ്രില്‍ പതിനാലിന് തിരുവനന്തപുരത്ത് നടക്കുക. ഈ വര്‍ഷം കൊല്‍ക്കത്തയിലും ഒരു സ്റ്റേജ് ഷോ റഹ്‌മാന്‍റേതായി അരങ്ങേറും.

WEBDUNIA| Last Modified ബുധന്‍, 25 ഫെബ്രുവരി 2009 (10:40 IST)
ഇന്ത്യയിലെ പ്രശസ്തരായ സംഗീതജ്ഞരും പ്രശസ്ത ഡ്രമ്മര്‍ ശിവമണിയും തിരുവനന്തപുരത്തെ ഷോയില്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :