ചിമ്പുവിന് ജന്മദിന സമ്മാനം! എം ആര്‍ റഹ്‌മാന്‍ ഒരുക്കിയ 'പത്ത് തല'യിലെ ആദ്യ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (12:55 IST)
ചിമ്പുവിന്റെ അടുത്ത റിലീസ് ചിത്രമാണ് 'പത്ത് തല'.ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയിലെ ആദ്യ ഗാനം നാളെയെത്തും.എ ആര്‍ റഹ്‌മാനാണ് സംഗീത ഒരുക്കിയിരിക്കുന്നത്.
ചിമ്പുവിന്റെ ജന്മദിനമായ ഫെബ്രുവരി 3 ന് 12: 06am ന് ചിത്രത്തിന്റെ ആദ്യ സിംഗിള്‍ റിലീസ് ചെയ്യും.
പോലീസ് ഉദ്യോഗസ്ഥനായി ഗൗതം കാര്‍ത്തിക്കും ഗുണ്ടാ സംഘത്തിന്റെ നേതാവായി ചിമ്പുവും വേഷമിടും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക.ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരന്‍, ടീജെ അരുണാസലം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 30ന് ചിത്രം റിലീസ് ചെയ്യും.
 
ഫറൂഖ് ജെ ബാഷ ഛായാഗ്രാഹണവും എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
 
 

 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :