'ഒന്നാം പടി മേലെ...', വിനീത് ശ്രീനിവാസിന്റെ ആലാപനം,'മാളികപ്പുറം'ലെ ഗാനം

കെ ആര്‍ അനൂപ്| Last Modified ശനി, 14 ജനുവരി 2023 (11:08 IST)
ഉണ്ണിമുകനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത 'മാളികപ്പുറം' വന്‍ വിജയമായി മാറി.ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയിലെ പുതിയ ഗാനം പുറത്തുവന്നു.ഡിസംബര്‍ 30നാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്.
'ഒന്നാം പടി മേലെ...'എന്ന ഗാനമാണ് പുറത്തുവന്നത്. വിനീത് ശ്രീനിവാസനാണ് ആലാപനം.സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

നിര്‍മ്മാതാക്കളുടെ തിയേറ്റര്‍ വിഹിതത്തില്‍ നിന്നു തന്നെ ലാഭത്തിലെത്തിയ മാളികപ്പുറം ഒ.ടി.ടി സാറ്റലൈറ്റ് അവകാശങ്ങള്‍ കൂടി വിറ്റുപോകുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ നേട്ടം ഉണ്ടാകുമെന്നാണ് ട്രൈഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :