കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 15 നവംബര്‍ 2023 (12:03 IST)
മലയാളം ക്രൈം ത്രില്ലര്‍ 'ഗരുഡന്‍' ജൈത്രയാത്ര തുടരുകയാണ്.റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ക്കുള്ളില്‍ 12.25 കോടി രൂപ നേടാന്‍ സിനിമയ്ക്കായി. അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഇപ്പോഴിതാ സിനിമയിലെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
'കുരമ്പായി' എന്ന ലിറിക്കല്‍ വീഡിയോ കാണാം.അന്‍വര്‍ അലിയുടെ വരികള്‍ക്ക്
ജേക്‌സ് ബിജോയ് സംഗീതം ഒരുക്കിയിരിക്കുന്നു.ആലാപനം സേബ ടോമി.
'അഞ്ചാം പാതിര'യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് നിനക്കത് ഒരുക്കിയിരിക്കുന്ന സിനിമ നീതിക്ക് വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടേയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് കടന്ന് പോകുന്നത്.കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായി സുരേഷ് ഗോപി വേഷമിടുന്നു. നിഷാന്ത് എന്ന കോളേജ് പ്രൊഫസര്‍ ആയി ബിജുമേനോനും എത്തുന്നു.ഭാര്യയും കുട്ടിയും ഒക്കെയുള്ള നിഷാന്ത് ഒരു നിയമപ്രശ്‌നത്തില്‍ പെടുകയും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.