തമ്പ്രാന്‍ തൊട്ടത് മലരമ്പ്

WEBDUNIA|
ചിത്രം: സിന്ദൂരച്ചെപ്പ്
രചന: യൂസഫലി കേച്ചേരി
സംഗീതം ദേവരാജന്‍
ഗായിക: മാധുരി

തമ്പ്രാന്‍ തൊട്ടത് മലരമ്പ്
തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
ദാഹിച്ച് മോഹിച്ച് തപസിരുന്ന്
തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
(തമ്പ്രാന്‍...)

ചങ്ങലകിലുക്കം കേള്‍ക്കുമ്പോള്‍
ചങ്കിനകത്തൊരു പെടപെടപ്പ്
മനയ്ക്കലെ പാപ്പാനെ കാണുമ്പോള്‍
പെണ്ണിന്‍റെ കവിളത്ത് തുടുതുടുപ്പ്
(തമ്പ്രാന്‍...)

കരയില് പിടിച്ചിട്ട മീന്‍ പോലെ
കടക്കണ്ണ് തുടിക്കണതെന്താണ്
കാവിലെ പൂരം കാണാനോ
കരളിലെ തേവരെ പൂണാനോ
(തമ്പ്രാന്‍...)

ആരും കൊതിക്കണ പെണ്ണാണ്
ആലില വയറുള്ള പെണ്ണാണ്
മദംപൊട്ടി നിന്നാല്‍ പറ്റൂല
മനയ്ക്കലെ പാപ്പാന്‍ പിടിച്ചുകെട്ടും
(തമ്പ്രാന്‍...)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :