മണര്‍കാട്ടെ ദിവ്യദര്‍ശനം:ആയിരങ്ങള്‍ക്ക് നിര്‍വൃതി

Virgin Mary  darsan in manarkad church
FILEFILE
മണര്‍കാട്:ആണ്ടിലൊരിക്കല്‍ മാത്രം ലഭിക്കുന്ന ദൈവമാതാവിന്‍റെ പുണ്യദര്‍ശനത്തിന്‍റെ സായൂജ്യത്തിനായി ആയിരക്കണക്കിന് ഭക്തജ-നങ്ങള്‍ മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളീയിലെത്തി .

അവര്‍ പ്രധാന മദ്ബഹായിലെ വിശുദ്ധ ത്രോണോസിലുള്ള വിശുദ്ധ ദൈവ മാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും ചിത്രം കണ്‍ കുളിര്‍ക്കെ കണ്ട് നിര്‍വൃതിയടഞ്ഞു

വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് ആചരിക്കുന്ന എട്ടുനോമ്പ് പെരുന്നാളിന്‍റെ ഏഴാം ദിനമായ സെപ്ററംബര്‍ ഏഴിന് ഉച്ച നമസ്കാര സമയത്ത് ഈ അസുലഭ ദര്‍ശന ത്തിന്‍റെ പുണ്യം നേടാന്‍ ജ-ാതിമതഭേദമന്യേ നാട്ടിന്‍റെ നാനാ ഭാഗത്തുനിന്നും ഭക്തജ-നങ്ങള്‍ എത്തിയിരുന്നു.

കോട്ടയത്തു നിന്ന് കുമിളിക്കുള്ള റോഡില്‍ പോവുമ്പോള്‍ 8 കിലോമീറ്റര്‍ കഴിഞ്ഞാല്‍ മണര്‍കാടായി. അവിടെ നിന്നു ഇടത്തോട്ട് തിരിഞ്ഞ് കിടങ്ങൂര്‍ക്കുള്ള വഴിയില്‍ ഒരു കിലോമീറ്റര്‍ ചെല്ലുമ്പോഴാണ് മണര്‍കാട് പള്ളി.

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ യാണ് ഭക്തി നിര്‍ഭരമായ എട്ടുനോമ്പ് പെരുന്നാള്‍ ചരിത്ര പ്രസിദ്ധമായ മണര്‍കാട് പള്ളിയില്‍ നിന്നഫണ് ഈ പെരുന്നാളാഘോ
ഷത്തിന്‍റെ തുടക്കം

കേരളത്തില്‍ പാര്‍ത്തിരുന്ന ഒരുകൂട്ടം ക്രിസ്ത്യാനികള്‍ ഒരു യുദ്ധത്തെ തുടര്‍ന്ന് സ്വന്തം സ്ഥലം ഉപേക്ഷിച്ച് ഓടിപ്പോവുകയും സുരക്ഷിത സ്ഥലങ്ങളില്‍ താമസമുറപ്പിക്കുകയും ചെയ്തു.

തെക്കുംകൂറില്‍ പാര്‍പ്പുറപ്പിച്ചവരാണ് മണര്‍കാട് പള്ളിയുണ്ടാക്കുന്നത് . തെക്കുംകൂര്‍ രാജ്യത്തിന്‍റെ ഭാഗമായിരുന്നു മണര്‍കാടും പരിസരപ്രദേശങ്ങളും.
manarkad st mary
FILEFILE


ആരാധന നടത്തുന്നതിന് ഒരു ദേവാലയം ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചു. അതിനായി സ്ഥലവും ദ്രവ്യങ്ങളും കണ്ടെത്തുന്നതിന് പ്രാര്‍ത്ഥനയും ഉപവാസവും നടത്തിപ്പോന്നു.

ഇങ്ങനെ എട്ടു ദിവസം തുടര്‍ച്ചയായി ഉപവാസം ആചരിച്ചപ്പോള്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും ദര്‍ശനം ഉണ്ടായി.മാനും മീനും എയ്യാവുന്നതും, ഇഞ്ചയും ചൂരലും വളര്‍ന്നു നില്‍ക്കുന്ന കാട്ടില്‍ ഒരു വെളുത്ത പശു പ്രസവിച്ച് കുട്ടിയോടുകൂടി കിടക്കുന്നതായി അവര്‍ കണ്ടു.

ആ സ്ഥലത്ത് പള്ളി പണിയണമെന്ന് അവര്‍ക്ക് അരുളപ്പാട് ഉണ്ടാവുകയും.അതു പ്രകാരം മാതാവിന്‍റെ പേരില്‍ ദേവാലയം സ്ഥാപി ക്കുകയും ചെയ്തു എന്നാണ് കരുതുന്നത്.
T SASI MOHAN|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :