സ്ത്രീകളുടെ,കന്യകകളുടെ ഉപവാസമാണ് എട്ടുനോന്പ് . പരിശുദ്ധ കന്യാമറിയത്തിന്‍റെ പിറവിത്തിരുനാളിനു മുന്‍പ് , സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെ ആചരിക്കുന്ന നോന്പാണ് എട്ടുനോന്പ്. ഉപവാസവും പ്രാര്‍ത്ഥനയുമാണ് എട്ടു നോന്പ് പെരുന്നാളിന്‍റെ പ്രധാന ചടങ്ങുകള്‍.
എട്ടുനോന്പിന്‍റെ ആരംഭസ്ഥാനം മണര്‍കാടു പള്ളിയാണ്.കന്യാമറിയത്തിന്‍റെ പിറന്നാളാഘോഷമാണ് മാര്‍ത്താമറിയം പള്ളി എന്നറിയപ്പെടുന്ന മണര്‍കാട് സെന്‍റ് മേരീസ് പള്ളിയിലെ പെരുന്നാള്‍
കാഞ്ഞിരപ്പള്ളിയിലെ 'അക്കരപ്പള്ളി", മണര്‍കാട്ടുപള്ളി, നാഗപ്പുഴപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ എട്ടുനോന്പും തിരുനാളാഘോഷവും പ്രസിദ്ധങ്ങളാണ്
കൊടുങ്ങല്ലൂര്‍ പട്ടണം ആക്രമണത്തില്‍ നശിച്ചപ്പോള്‍ കലാപകാരികളില്‍ നിന്നും സ്ത്രീകളുടെ മാനം കാത്തുരക്ഷിക്കുന്നതിന് ക്രിസ്ത്യാനികള്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ആചരിച്ചതാണ് എട്ടുനോന്പ ് എന്നാണ് വിശ്വാസം
പോര്‍ട്ടുഗീസുകാത്ധടെ അധാര്‍മ്മിക ബന്ധങ്ങളില്‍ പെട്ടുപോകാതിരിക്കാ നാണ് കൊടുങ്ങല്ലൂ രിലെ സ്ത്രീകള്‍എട്ടു നോന്പ് ആചരിച്ചുതുടങ്ങിയത് എന്നാണ് മറ്റൊരു വിശ്വാസം.ഇന്നു പക്ഷേ മണര്‍കാട് പള്ളീയിലാണ് ഏറ്റവും വിപുലമായ എട്ടുനോന്പ് ആഘോഷങ്ങള്‍ നടക്കുന്നത്.