ഫ്രീദ പിന്‍റോ തിളങ്ങും

WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (18:12 IST)
സ്ലം ഡോഗ് മില്യനയറിലെ നായിക ഫ്രീദ പിന്‍റോയ്ക്ക് ഇത് നേട്ടങ്ങളുടെ കാലമാണ്. നാനാഭാഗത്തു നിന്നും അവസരങ്ങള്‍ തേടിയെത്തും. നല്ല ഈശ്വര കടാക്ഷമുള്ളതിലാല്‍ ഏറ്റെടുക്കുന്ന ജോലികള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയും. ലോക സിനിമയിലെ പല പ്രമുഖരോടുമൊപ്പം അഭിനയിക്കാനുള്ള അവസരം കൈവരും.

സഹപ്രവര്‍ത്തകരില്‍ അസൂയ ഉളവാക്കുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടാകും. അനാവശ്യമായ വിവാദങ്ങളില്‍പ്പെടാതെ നോക്കുന്നത് നന്ന്. മാനസികോല്ലാസത്തിന് കൂടുതല്‍ സമയം കണ്ടെത്തും. ചില നിസാര രോഗങ്ങള്‍ മൂലം ഇടയ്ക്കിടെ അസ്വസ്ഥതകള്‍ ഉണ്ടാകും.

അപ്രതീക്ഷിതമായി വിജയങ്ങള്‍ ഉണ്ടാകുന്നത് ആനന്ദം പകരും. സാമ്പത്തികമായും ആരോഗ്യപരമായും നല്ല സമയമാണ്. പണം ചെലവഴിക്കുന്നതില്‍ പിശുക്ക് കാണിക്കും. സ്വന്തം കഴിവില്‍ അഭിമാനം തോന്നും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :