രാഹുലിന് നല്ല സമയം

WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (18:21 IST)
ഗാന്ധി കുടുംബത്തിലെ യുവതലമുറയില്‍ ശ്രദ്ധേയനായ രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഇത് നല്ല കാലമാണ്. അധികാരപരിധി വര്‍ദ്ധിക്കുകയും ഒരു വേള അധികാര കേന്ദ്രമായി മാറുകയും ചെയ്തേക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നടപ്പാക്കും. വിവാദങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കും.

സംഘടനാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതനാകാന്‍ ആഗ്രഹിക്കുമെങ്കിലും അധികാര സ്ഥാനങ്ങളില്‍ തുടരണമെന്ന നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വരും. എന്താണ് തനിക്ക് ആവശ്യമെന്നതിനെ കുറിച്ച് ബോധം എപ്പോഴും വിജയത്തിലേക്ക് നീങ്ങാന്‍ സഹായിക്കും.

ആരോഗ്യപരമായി ചെറിയ അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്. അമിതമായ യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും. നേത്രസംബന്ധമായ രോഗങ്ങള്‍ അലട്ടിയേക്കാം. ചില വിവാദവിഷയങ്ങളില്‍ മതേതര നിലപാടുകള്‍ സ്വീകരിക്കുന്നത് പ്രശംസ നേടിത്തരും. അണികളെ വിശ്വാസത്തിലെടുക്കാനുള്ള ബോധപൂര്‍വമല്ലാത്ത ശ്രമം നടത്തും. സര്‍വസമ്മതി നേടുന്ന ചില അഭിപ്രായ പ്രകടനങ്ങള്‍ നടത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :