മമ്മൂട്ടിക്ക് അനുകൂല സമയം

WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (18:16 IST)
വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കും. എന്നാല്‍, ഏതൊരു കാര്യത്തിലും സ്ഥിരതയാര്‍ന്ന തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. നേട്ടങ്ങള്‍ക്കു വേണ്ടി പ്രയത്നിക്കാനുള്ള മനസുണ്ടാവും. ജീവിതത്തില്‍ വ്യക്തമായ ഒരു സ്ഥാനം നിര്‍ണയിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.

പല സന്ദര്‍ഭങ്ങളിലും വൈകാരികമായാവും പ്രതികരിക്കുന്നത് ചിലപ്പോ ഭാവിയില്‍ ദോഷം ചെയ്തേക്കാം. സ്വന്തം ജോലിയില്‍ നിന്ന് വിജയവും സംതൃപ്തിയും നേടാന്‍ കഴിയും.

സാമൂഹത്തില്‍ കാര്യക്ഷമമായി ഇടപെടുന്നത് മൂലം ചില തിരിച്ചടികള്‍ ലഭിച്ചേക്കാം. എങ്കിലും ഇവ താല്‍ക്കാലികം മാത്രമായിരിക്കും. കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് പാടവം ഉണ്ടാകും.

അപമാനിക്കപ്പെട്ടു എന്ന തോന്നല്‍ പെട്ടെന്നു ബാധിക്കും. പല തീരുമാനങ്ങളിലും ഇത് പ്രതിഫലിക്കും. അസഹിഷ്ണുതയും അസൂയയും രഹസ്യ സ്വഭാവവും പ്രകടിപ്പിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :