മോഹന്‍‌ലാലിന് തിരിച്ചടികള്‍ ഉണ്ടാകും

WEBDUNIA| Last Modified ചൊവ്വ, 26 മെയ് 2009 (17:52 IST)
അഭിനയ രംഗത്തെ മികവുകൊണ്ട് മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഇപ്പോള്‍ സമയം നല്ലതല്ല. ആരാധകരെ നിരാശപ്പേടുത്തുന്ന പ്രകടനങ്ങള്‍ സ്വന്തം ഭാഗത്തു നിന്ന് ഉണ്ടാകും. അമിത ആത്മ വിശ്വാസം പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് കാര്യമായ പുരോഗതിയൊന്നും കാണുന്നില്ല.

വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കും. ഈശ്വര വിശ്വാസം തടസങ്ങള്‍ നീങ്ങുന്നതിന് സഹായകരമാകും. എന്നാല്‍, ശനിയുടെ ശല്യം വേണ്ടുവോളമുണ്ട്. ആലോചിച്ച് തീരുമാനങ്ങളെടുത്തില്ലെങ്കില്‍ കൂടുതല്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വരും.

പല വിഷയങ്ങളിലും നിശബ്ദത പാലിക്കുന്നത് ജീവിത യാത്രയില്‍ ഗുണകരമാകും. എന്താണ് തനിക്ക് ആവശ്യം എന്നതിനെ കുറിച്ചുള്ള ബോധം എപ്പോഴും ഉണ്ടാകണം. സഹപ്രവര്‍ത്തകരുടെ നേട്ടത്തില്‍ അസൂയ ഉളവാക്കും. മറ്റുള്ളവരുടെ വാക്കുകള്‍ കൂടുതല്‍ വിശ്വസിക്കുന്നത് തിരിച്ചടിയാകും. വിവാദങ്ങളില്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരുമായും സൂക്ഷിച്ച് ഇടപെടണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :