‘നടുനിശി’ നായകന്‍ ഇനി സൂര്യയുടെ വില്ലന്‍

WEBDUNIA|
PRO
ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ‘നടുനിശി നായ്ക്കള്‍’ എന്ന തമിഴ് ചിത്രം ഓര്‍മ്മയില്ലേ? ആ സിനിമ കണ്ടവര്‍ ആരും ചിത്രത്തിലെ നായകനെ മറക്കാന്‍ ഇടയില്ല. സമര്‍ എന്ന സൈക്കോപാത്ത് അത്രയേറെ പ്രേക്ഷകരെ ഡിസ്റ്റര്‍ബ് ചെയ്ത കഥാപാത്രമാണ്. സമറിനെ അവതരിപ്പിച്ച എന്ന നടന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചു. എന്നാല്‍ പിന്നീട് മികച്ച കഥാപാത്രങ്ങളൊന്നും വീരയെത്തേടി വന്നില്ല.

പുതിയ വാര്‍ത്ത, വീര ഒരു വലിയ ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നു. ‘മാറ്റ്‌റാന്‍’ എന്ന സിനിമയില്‍ സൂര്യയുടെ വില്ലനാകാനുള്ള അവസരമാണ് വീരയെ തേടി എത്തിയിരിക്കുന്നത്. ഗൌതം മേനോന്‍ തന്നെയാണ് ഈ ചിത്രത്തിലേക്ക് വീരയുടെ പേര് നിര്‍ദ്ദേശിച്ചത്.

ഒരു പക്ഷാ ആക്ഷന്‍ എന്‍റര്‍‌ടെയ്‌നറാണ് കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന മാറ്റ്‌റാന്‍. ഒട്ടേറെ ആക്ഷന്‍ രംഗങ്ങളില്‍ സൂര്യയും വീരയും ഏറ്റുമുട്ടുന്നുണ്ടെന്നാണ് സൂചന. എന്തായാലും ഈ സിനിമയിലൂടെ വീര തമിഴകത്തെ പ്രധാന താരമായി വളര്‍ന്നേക്കാം.

മാറ്റ്‌റാനില്‍ വീരയാണ് വില്ലന്‍ എന്ന് പറഞ്ഞല്ലോ. ചിത്രത്തില്‍ വീര മാത്രമല്ല വില്ലന്‍ വേഷത്തില്‍. ഡാനിയല്‍ ബാലാജി, മിലിന്ദ് സോമന്‍ എന്നിവരും വില്ലന്‍‌മാരാണ്. ഇനിയൊരു പ്രധാന വില്ലന്‍ കൂടിയുണ്ട്. അത് മറ്റാരുമല്ല, സാക്ഷാല്‍ തന്നെ!. സൂര്യ ഈ ചിത്രത്തില്‍ നായകനും വില്ലനുമായി ഡബിള്‍ റോളിലാണ് പ്രത്യക്ഷപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :