ഹെന്‍റി ഫോണ്ടയുടെ പിറന്നാള്‍

PROPRD
അമേരിക്കയിലെ വിഖ്യാത സിനിമാ നാടക നടന്‍ ആയിരുന്നു ഹെന്‍ റി ഫോണ്ട. അഭിനയിക്കുന്ന കുടുംബമായിരുന്നു ഫോണ്ടെയുടേത്. മകള്‍ ജെയ്ന്‍ ഫോണ്ട വിഖ്യാത ഹോളിവുഡ് നടിയാണ്. മകന്‍ പീറ്റര്‍ നടനാണ്. ചെറുമകള്‍ ബ്രിജിറ്റും.

ഗോള്‍ഡന്‍ പോണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് 1982 ല്‍ ഓസ്കാര്‍ നേടിയ അദ്ദേഹം അക്കൊല്ലം ഓഗസ്റ്റ് 12ന് അന്തരിച്ചു. നെബ്രാസ്കയിലെ ഗ്രാന്‍ഡ് ദ്വീപില്‍ 1905 മെയ് പതിനാറിന് ജനിച്ച ഹെന്‍ റി ഫോണ്ട ഇരുപതാം വയസില്‍ അഭിനയിച്ചു തുടങ്ങി.

ദി വാം, ദി സര്‍പെന്‍റ്, വാന്‍റ നെവേദ, വണ്‍സ് അപ്പോണ്‍ എ ടൈം, ഇന്‍ ദി വെസ്റ്റ് തുടങ്ങി 70 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഒമഹാ കമ്മ്യൂണിറ്റി പ്ളേ ഹൗസിന്‍റെ യു ആന്‍റ് ഐ യിലെ ചെറുപ്പക്കാരനായ നായകനായിട്ടായിരുന്നു നാടകത്തില്‍ ഫോണ്ടയുടെ അരങ്ങേറ്റം. പിന്നീട് സിനിമകളിലേക്ക് മാറി. 1947 ല്‍ ഫോര്‍ട്ട് അപ്പാച്ചെക്കു ശേഷം അദ്ദേഹം അല്‍പകാലം അഭിനയ രംഗത്തു നിന്ന് വിട്ടുനിന്നു.

1955 ല്‍ മിസ്റ്റര്‍ റോബര്‍ട്ട്സിലൂടെ തിരിച്ചെത്തി. അതേ വര്‍ഷം 12 ആംഗ്രി യംഗ് മെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ബാഫ്റ്റ അവാര്‍ഡ് ലഭിച്ചു. അവസാന ചിത്രമായ ഗോള്‍ഡന്‍ പോണ്ടിനാണ് ഓസ്കാര്‍ ലഭിച്ചത്.

WEBDUNIA|
നാല് തവണ അദ്ദേഹം വിവാഹിതനായി. ഷെര്‍ലി മയി ആഡംസ് ആയിരുന്നു അവസാനത്തെ ഭാര്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :