വിജയശ്രീയെ ഓര്‍ക്കുമ്പോള്‍

WEBDUNIA|

വിജയശ്രീ ആത്മഹത്യ ചെയ്തത് 1974 മാര്‍ച്ച് 17നാണ്. ആ ദാരുണ സംഭവം മലയാള സിനിമയെ നടുക്കി.

ഒരു കാലത്ത് മലയാളത്തിലെ 'മര്‍ലിന്‍ മണ്‍ റോ' എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. ഒട്ടേറെ ചിത്രങ്ങളില്‍ ഗ്ളാമര്‍ വേഷങ്ങളുമായി ആ നടി ശോഭിച്ചു.

കെ.പി.കൊട്ടാരക്കര നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത 'രക്തപുഷ്പം'എന്ന ചിത്രത്തോടെയാണ് മലയാള സിനിമ വിജയശ്രീയെ ശ്രദ്ധിച്ചത്.

നിത്യ ഹരിത നായകനായ പ്രേംനസീറുമൊത്ത് നിരവധിചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. പോസ്റ്റുമാനെ കാണ്മാനില്ല, അജ്ഞാതവാസം, മറവില്‍ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, പൊന്നാപുരം കോട്ട, പത്മവ്യൂഹം, പഞ്ചവടി, ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ തുടങ്ങിയ ഹിറ്റു ചിത്രങ്ങളില്‍ നസീര്‍-വിജയശ്രീ ഒന്നിച്ചു.

ഗ്ളാമര്‍ നര്‍ത്തകിയെന്നും, സെക്സ് ബോംബ് എന്നുമുള്ള പേരുകളില്‍ നിന്നും വിജയശ്രീ രക്ഷനേടാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് സ്വര്‍ഗ്ഗപുത്രി, ജീവിക്കാന്‍ മറന്നു പോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ചത്. നല്ല അഭിനേത്രി എന്ന പേരും നേടിയശേഷമാണ് അവര്‍ ആത്മഹത്യ ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :