ലാലിനൊപ്പം വിമാനം പറത്താന്‍ കാവേരി ഝാ!

WEBDUNIA|
PRO
മോഹന്‍ലാലിന് പുതിയൊരു നായിക. പേര് കാവേരി ഝാ. മലയാളത്തില്‍ മാത്രമാണ് ഈ സുന്ദരി പുതുമുഖം. തമിഴില്‍ ഇതിനകം തന്നെ ഹോട്ട് ഗേള്‍ എന്ന പദവിയിലെത്തിക്കഴിഞ്ഞു. മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘കാണ്ഡഹാര്‍’ എന്ന സിനിമയിലാണ് കാവേരി ഝാ മോഹന്‍ലാലിന്‍റെ നായികയാകുന്നത്.

എയര്‍ ഹോസ്റ്റസായാണ് ഈ ചിത്രത്തില്‍ കാവേരി അഭിനയിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും കാവേരി എയര്‍ ഹോസ്റ്റസായിരുന്നു. എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായിരിക്കെയാണ് 2005ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്നത്. പിന്നീട് മോഡലിംഗിന്‍റെയും അഭിനയത്തിന്‍റെയും തിരക്കേറിയ നാളുകള്‍.

ഊഹച്ചിത്രം, നാ ഗേള്‍ഫ്രണ്ട് ബാഗാ റിച്ച്, ഹൈജാക്ക്, നഗരം തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. കാണ്ഡഹാറില്‍ വിമാനം പറത്തുന്ന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ കാവേരി ഝാ അഭിനയിക്കുന്നുണ്ട്. ഇത് ഈ സിനിമയുടെ ഹൈലൈറ്റുകളില്‍ ഒന്നായിരിക്കും.

സൈക്കോളജിയിലും ഇന്ത്യന്‍ സംസ്കാരത്തിലും ബിരുദങ്ങളുള്ള ഈ ബീഹാറി സുന്ദരി മലയാളത്തില്‍ ചുവടുറപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. മോഹന്‍ലാലിന്‍റെ നായികാപദവി ഈ ലക്‍ഷ്യത്തിലേക്കുള്ള ആദ്യ കാല്‍‌വയ്പാണ്. രാഗിണി ദ്വിവേദിയും ഈ സിനിമയില്‍ മോഹന്‍ലാലിന് നായികയായുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :