അഭിനയസിദ്ധി ഫിലോമിനയുടെ കൂടപ്പിറപ്പായിരുന്നു. ഒട്ടും കൃത്രിമത്വമില്ലാതെ അവര്‍ക്ക് അഭിനയിക്കാനായത് അതുകൊണ്ടാണ്. 2006 ജനുവരി 2നായിരുന്നു ഫിലോമിന നമ്മെ വിട്ടു പിരിഞ്ഞത്.
ഗോഡ് ഫാദര്‍,മാലായോഗം,കിരീടം, അങ്കിള്‍ബണ്‍, മാനത്തെ കൊട്ടരം, കിരീടം,തലയണമന്ത്രം,ഇന്‍ ഹരിഹര്‍ നഗര്‍, വൃദ്ധന്മാര്‍ സൂക്ഷിക്കുക, തുറക്കത്തവാതില്‍, ചാട്ട, ഇന്നലെ ,വെങ്കലം ,ചുരം, വിയറ്റ്നാം കോളനി, കോളജ് ഗേള്‍ ,തനിയാവത്തനം,കുട്ടിക്കുപ്പായം, സുബൈദ, തുറക്കാത്ത വാതില്‍, ചാട്ട, , പ്രാദേശിക വാര്‍ത്തകള്‍, ആറടി മണ്ണിന്‍റെ ജന്മി തുടങ്ങിയവ പ്രധാനപ്പെട്ട സിനിമകള്‍. . നാട്ടിന്‍പുറത്ത് നാമെന്നും കാണുന്ന കഥാപാത്രങ്ങളായാണ് ഫിലോമിന പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നത്. നാടന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ അവര്‍ക്ക് വല്ലാത്ത മിടുക്ക് ഉണ്ടായിരുന്നുവെന്ന് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു .
പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ സംവിധായകര്‍ ഫിലോമിനയെ പതിവായി അഭിനയിപ്പിച്ചത് ഈ ഗുണവിശേഷം കൊണ്ടാണ്.
60കളില്‍ ഒട്ടേറെ നാടകങ്ങളില്‍ അവര്‍ വേഷമിട്ടു .അധികവും മുസ്ളീം കഥാപാത്രങ്ങളേയാണ് അവതരിപ്പിച്ചിരുന്നത്.
ചിരി ഫിലോമിനയ്ക്ക് സ്വന്തമാണ്. സഹജമായ ശീലവും ചിരിയ്ക്കലിലാണ്. ഫിലോമിന ജീവിതത്തില്‍ നിന്ന് യാത്രയായതും ചരിപ്പിച്ച കുറെ കഥാപാത്രങ്ങളെ ബാക്കിവച്ചാണ്.
അഞ്ഞൂറാനോട് പക മൂത്ത് കലിതുള്ളുന്ന ആനപ്പാറ അച്ചാമ്മ, അവര്‍ ചെവിയടച്ച ആനയെക്കൊണ്ട് പനിനീര് തളിപ്പിക്കുന്ന രംഗം ഹൃദ്യമായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായിരുന്നു ഞാന്‍ ഗന്ധര്‍വ്വനിലെ പ്രായോഗിക ബുദ്ധിക്കാരിയായ നല്ല മുത്തശ്ശി.
മീരയുടെ ദുഃഖവും മുത്തുവിന്‍റെ സ്വപ്നവും ആയ്രുന്ന ഫിലോമിനയുടെ അവസാനത്ത സിനിമ. ആകെ 750ല്‍ ഏറെ ചിത്രങ്ങളില്‍ വേഷമിട്ടു.മൊയ്തു പടിയത്ത് എഴുതി , ടി ഇ വാസുദേവന്‍ നിര്‍മ്മിച്ച്, എന്‍ കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കുട്ടിക്കുപ്പായത്തിലാണ് ഫിലോമിന ആദ്യം അഭിനയിച്ചത്.